എൻഡിടിവി ഇന്ത്യയോട് ഒരുദിവസം സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്രസര്‍ക്കാര്‍ ഉത്തരവ്

By Web DeskFirst Published Nov 3, 2016, 1:48 PM IST
Highlights

ന്യൂഡല്‍ഹി: ദേശീയ ചാനലായ എൻഡിടിവി ഇന്ത്യയോട് ഈ മാസം ഒമ്പതിന് സംപ്രേഷണം നിർത്തിവയ്ക്കാൻ കേന്ദ്ര വാർത്താ വിതരണ മന്ത്രാലയത്തിന്റെ ഉത്തരവ്. പത്താൻകോട്ട് ഭീകരാക്രമണം ചാനൽ സംപ്രേഷണം ചെയ്തത് തന്ത്രപ്രധാനമായ പല വിവരങ്ങളും പുറത്താകാൻ ഇടയാക്കിയെന്ന് മന്ത്രിതല സമിതിയുടെ കണ്ടെത്തലിനെത്തുടർന്നാണ് പ്രക്ഷേപണം നിർത്തി വയ്ക്കാൻ ചാനലിനോട് മന്ത്രാലയം ആവശ്യപ്പെട്ടത്. ഈ വിഷയത്തിൽ ഒരു കാരണം കാണിക്കൽ നോട്ടീസ് നേരത്തെ വാർത്താ വിതരണ മന്ത്രാലയം ചാനലിന് അയച്ചിരുന്നു.

tags
click me!