പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം.

കൊല്ലം: പുനലൂർ എഎസ്പി ഡോ.ഒ അപർണ ഐപിഎസ് വിവാഹിതയാകുന്നു. പുനലൂർ സ്വദേശിയും അഭിഭാഷകനുമായ അഡ്വ. രാഹുൽ രാധാകൃഷ്ണനാണ് വരൻ. സിപിഐ നേതാവ് കൂടിയാണ് രാഹുൽ രാധാകൃഷ്ണൻ. അടുത്ത മാസത്തോടെ വിവാഹ നിശ്ചയം നടത്തുമെന്നാണ് വിവരം.

ഏഷ്യാനെറ്റ് ന്യൂസ് പ്രധാന വാർത്താ സ്രോതസായി തെരഞ്ഞെടുക്കുകgooglePreferred

നിലവിൽ കൊല്ലം റൂറൽ ജില്ലയിലെ പുനലൂർ സബ് ഡിവിഷൻ എഎസ്പി ആണ് ഡോ.ഒ അപർണ. മലപ്പുറം ജില്ലയിൽ നിന്നുള്ള ആദ്യ വനിതാ ഐപിഎസ് ഓഫീസർ കൂടിയാണ്. മലപ്പുറം ജില്ലാ ഹെഡ് ക്വാർട്ടേഴ്‌സിൽ നിന്ന് എസ്ഐയായി വിരമിച്ച മലപ്പുറം ഓളക്കൽ അനിൽകുമാറിന്റെയും അധ്യാപികയായ കെ ഷീബയുടെയും മൂത്ത മകളാണ്. പാലക്കാട് ഗവ.മെഡിക്കൽ കോളജിൽ എംബിബിഎസ് പഠനം പൂർത്തിയാക്കി. കോവിഡ് കാലത്ത് മലപ്പുറം ഗവ. ആശുപത്രിയിൽ ഡോക്‌ടറായി സേവനം അനുഷ്ഠിക്കുന്നതിനിടെയാണ് ഓൺലൈനിലൂടെ സിവിൽ സർവീസിന് ചേരുന്നത്. ആദ്യ അവസരത്തിൽ തന്നെ 475ാം റാങ്ക് നേടി ഐപിഎസ് സ്വന്തമാക്കുകയും ചെയ്തു. മുൻ എംഎൽഎ കെ കൃഷ്ണപിള്ളയുടെ ചെറുമകനും കെ രാധാകൃഷ്ണൻ്റെ മകനുമാണ് അഡ്വ. രാഹുൽ രാധാകൃഷ്ണൻ.