മഴ ദുരിതത്തില്‍ കമ്പിളിയുടെ ആശ്വാസം വിരിച്ച് മറുനാട്ടുകാരന്‍

By Web TeamFirst Published Aug 11, 2018, 12:09 AM IST
Highlights

ഇരട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു എന്ന മധ്യപ്രദേശുകാരന്‍. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ച് വിഷ്ണുവുമായി സംസാരിച്ചിരുന്നു.

ഇരട്ടി: കമ്പിളിപുതപ്പ് വില്‍ക്കാന്‍ അന്യനാട്ടില്‍ നിന്ന് എത്തി പേമാരി ദുരിത ബാധിതര്‍ക്ക് കമ്പിളി പുതപ്പുകള്‍ എല്ലാം സൌജന്യമായി നല്‍കി മധ്യപ്രദേശുകാരനായ യുവാവ്. കണ്ണൂര്‍ ജില്ലയിലെ ഇരട്ടിയിലാണ് സംഭവം. ഇരട്ടി താലൂക്ക് ഓഫീസില്‍ ഓഫീസ് ഇടവേളയില്‍ കമ്പിളി വില്‍ക്കാന്‍ എത്തിയതായിരുന്നു വിഷ്ണു എന്ന മധ്യപ്രദേശുകാരന്‍. താലൂക്ക് ഓഫീസിലെ ജീവനക്കാര്‍ നാട്ടിലെ മഴദുരിതത്തെക്കുറിച്ച് വിഷ്ണുവുമായി സംസാരിച്ചിരുന്നു.

ഇതോടെ തന്‍റെ കയ്യിലുണ്ടായ പുതപ്പുകള്‍ ദുരിത ബാധിതര്‍ക്ക് നല്‍കാന്‍ വിഷ്ണു തയ്യാറായി. മാങ്ങോട് നിര്‍മ്മല എല്‍പി സ്കൂളില്‍ പ്രവര്‍ത്തിക്കുന്ന ദുരിതാശ്വാസ ക്യാമ്പിലാണ് വിഷ്ണു കമ്പളി വിതരണം ചെയ്തത്. ഇതേ സമയം ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കാന്‍ എത്തിയ ജില്ലകളക്ടര്‍ മിര്‍ മുഹമ്മദലി കമ്പളിപുതപ്പുകള്‍ ഏറ്റുവാങ്ങി.

വിഷ്ണുവിന്‍റെ വാര്‍ത്ത പത്രങ്ങളില്‍ പ്രദേശിക എഡിഷനുകളില്‍ വാര്‍ത്തയായെങ്കിലും, പിന്നീട് ഈ വാര്‍ത്ത സോഷ്യല്‍ മീഡിയ ഏറ്റെടുത്തു. പിന്നീട് ചിലര്‍ വിഷ്ണുവിന്‍റെ ഫോട്ടോ ഫേസ്ബുക്കില്‍ ഇട്ടതോടെ സോഷ്യല്‍ മീഡിയയില്‍ ഹീറോയായി മാറി ഈ യുവാവ്.

click me!