
രാജസ്ഥാൻ: താജ്മഹലിനുള്ളിൽ പുറത്തു നിന്നുള്ളവർ വെള്ളിയാഴ്ച പ്രാർത്ഥനകളും നമസ്കാരവും നടത്താൻ പാടില്ലെന്ന വിധിയുമായി സുപ്രീം കേടതി. ലോകത്തിലെ ഏഴ് അത്ഭുതങ്ങളിൽ ഒന്നാണ് താജ്മഹലെന്നും അതിനാൽ ഈ സ്മാരകം സംരക്ഷിക്കപ്പെടേണ്ടത് അത്യാവശ്യമാണെന്നും പരമോന്നത കോടതി പറഞ്ഞു. ആഗ്രയ്ക്ക് സമീപം മറ്റ് അനേകം പള്ളികളും ആരാധനാ സ്ഥലങ്ങളും ഉണ്ട്. പ്രാർത്ഥനയ്ക്കായി അവ ഉപയോഗപ്പെടുത്തണമെന്നും ജഡ്ജിമാരായ എ.കെ സിക്രി, അശോക് ഭൂഷൺ എന്നിവർ പറഞ്ഞു.
ജനുവരി 24 ലെ വിധി അനുസരിച്ച് ആഗ്രയിലെ താമസക്കാരായവർക്ക് താജ്മഹലിൽ നിസ്കരിക്കാൻ അനുവാദമുണ്ട്. അകത്ത് പ്രവേശിക്കുന്നവർ സ്വദേശികൾ ആണെന്ന് തെളിയിക്കാൻ ഐഡി കാർഡും ആവശ്യപ്പെടും. എന്നാൽ താജ്മഹൽ മസ്ജിദ് മാനേജ്മെന്റ് കമ്മറ്റി മേധാവിയായ സയ്യിദ് ഇബ്രാഹിം ഹുസ്സൈൻ സെയ്ദി ഈ നിരോധനം അനാവശ്യമെന്ന് ആരോപിച്ചു. ആർക്ക് വേണമെങ്കിലും താജ് മഹലിനുള്ളിൽ കടന്ന് പ്രാർത്ഥിക്കാൻ അനുമതി നൽകണം. നിയമവിരുദ്ധവും സ്വേച്ഛാധിപത്യപരവും ഭരണഘടനാ വിരുദ്ധവുമായ നടപടി എന്നാണ് അദ്ദേഹം ഈ നിരോധനത്തെ വിശേഷിപ്പിച്ചത്. സ്വദേശികളും വിദേശികളും എന്ന വർഗീകരണത്തിന്റെ ആവശ്യമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം. സ്വദേശികളായവരെ തിരിച്ചറിയൽ രേഖ ഉപയോഗിച്ച് അകത്ത് പ്രവേശിക്കാൻ അനുവദിക്കുന്നത് പോലെ വിദേശികൾക്കും സൗകര്യമൊരുക്കി കൊടുക്കണമെന്ന് സയ്യിദ് ഇബ്രാഹിം ഹുസ്സൈൻ സെയ്ദി പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam