കോപ്പിയടി നിയന്ത്രിച്ചതോടെ യുപിയില്‍ പരീക്ഷ എഴുതാതെ മുങ്ങിയത് 10 ലക്ഷം വിദ്യാര്‍ത്ഥികള്‍

Published : Feb 11, 2018, 12:39 PM ISTUpdated : Oct 05, 2018, 04:11 AM IST
കോപ്പിയടി നിയന്ത്രിച്ചതോടെ യുപിയില്‍ പരീക്ഷ എഴുതാതെ മുങ്ങിയത് 10 ലക്ഷം വിദ്യാര്‍ത്ഥികള്‍

Synopsis

ലക്നൗ: കോപ്പിയടിയ്ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയതിന് പിന്നാലെ ഉത്തര്‍പ്രദേശില്‍ പൊതുപരീക്ഷയ്ക്ക് എത്താത്ത കുട്ടികളുടെ എണ്ണത്തില്‍ റെക്കോര്‍ഡ്. 10, 12 ക്ലാസുകളിലായി 66 ലക്ഷം വിദ്യാര്‍ത്ഥികളാണ് പൊതുപരീക്ഷയെഴുതാന്‍ റെജിസ്റ്റര്‍ ചെയ്തിരുന്നത്.  

ഫെബ്രുവരി ആറിന് പരീക്ഷ തുടങ്ങി, നാല് ദിവസം പിന്നിടുമ്പോള്‍ 15 ശതമാനം വിദ്യാര്‍ത്ഥികളാണ് പരീക്ഷ എഴുതാന്‍ ഹാജരാകാതിരുന്നത്.  10 ലക്ഷത്തിലേറെ വരും പരീക്ഷ എഴുതാത്ത വിദ്യാര്‍ത്ഥികള്‍. 5 ലക്ഷം പേരാണ് കഴിഞ്ഞ വര്‍ഷം ഉത്തര്‍പ്രദേശില്‍ റെജിസ്റ്റര്‍ ചെയ്തതിന് ശേഷം പരീക്ഷ എഴുതാതിരുന്നത്. എന്നാല്‍ ഈ വര്‍ഷം ഇത് രണ്ടിരട്ടിയാണ്. 

വിദ്യാഭ്യാസ മാഫിയ ശക്തമായതോടെയാണ് കോപ്പിയടിയ്‌ക്കെതിരെ ശക്തമായ നിലപാട് വിദ്യാഭ്യാസ വകുപ്പ് കൈക്കൊണ്ടത്. ശക്തമായ നിരീക്ഷണമാണ് പരീക്ഷയുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നടപ്പിലാക്കിയിരിക്കുന്നത്. ഇതാകാം വിദ്യാര്‍ത്ഥികള്‍ പരീക്ഷ എഴുതാന്‍ എത്താതിരിക്കുന്നതിന് പിന്നിലെന്ന് അധികൃതര്‍ വ്യക്തമാക്കി. 

സിസിടിവി അടക്കമുള്ള സൗകര്യങ്ങളും പ്രത്യേക നിരീക്ഷണ സംഘങ്ങളുമടക്കമുള്ള സംവിധാനങ്ങളാണ് പരീക്ഷയ്ക്കായി ഈ വര്‍ഷം ഒരുക്കിയത്. അതേസമയം കുട്ടികള്‍ക്കിടയില്‍ പരീക്ഷാപ്പേടി വളര്‍ന്നിട്ടുണ്ടെന്നും പരീക്ഷയെ നേരിടുന്നത് കൂടുതല്‍ എളുപ്പമാക്കുകയാണ് വേണ്ടതെന്നും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് ക്രമസമാധാന പാലനമല്ല; മറിച്ച് അധികാര ദുരുപയോഗം, ഇടപ്പഴഞ്ഞി ക്ഷേത്രത്തിൽ കയറി പ്രവര്‍ത്തകരെ മര്‍ദിച്ച പൊലീസിനെതിരെ ബിജെപി നേതൃത്വം
'സാരി വലിച്ചഴിക്കാൻ ശ്രമം, വിവാഹ ജീവിതത്തേക്കുറിച്ച് നിരന്തരം ചോദ്യങ്ങളുമായെത്തി', നാസിക് ടിസിഎസ് കേസിൽ ഗുരുതര ആരോപണവുമായി മറ്റൊരു ജീവനക്കാരി