ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ത്രീകളുടെ നഗ്ന പ്രതിഷേധം

Published : Jul 18, 2016, 02:25 PM ISTUpdated : Oct 05, 2018, 01:31 AM IST
ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ത്രീകളുടെ നഗ്ന പ്രതിഷേധം

Synopsis

ക്ലീവ്‌ലാന്‍ഡ്: യു.എസ് പ്രസിഡന്‍റ് സ്ഥാനാര്‍ത്ഥി ഡൊണാള്‍ഡ് ട്രംപിനെതിരെ സ്ത്രീകളുടെ നഗ്ന പ്രതിഷേധം. ക്ലീവ് ലാന്‍ഡില്‍ നടന്ന പ്രതിഷേധ പരിപാടിയില്‍ നൂറുകണക്കിന് സ്ത്രീകള്‍ പങ്കെടുത്തു. ട്രംപ് യു.എസ് പ്രസിഡന്റ് ആകാന്‍ അനുയോജ്യനായ നേതാവല്ലെന്ന വിമര്‍ശനം ഉന്നയിച്ചാണ് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. 

പ്രൈമറികളില്‍ വിജയിച്ച ട്രംപ് പ്രസിഡന്റ് സ്ഥാനാര്‍ത്ഥിത്വം ഉറപ്പിച്ച ഘട്ടത്തിലാണ് സ്ത്രീകള്‍ തെരുവില്‍ ഇറങ്ങിയത്. നഗ്ന ശരീരത്തിന് മുന്നില്‍ കണ്ണാടിയേന്തിയാണ് സ്ത്രീകള്‍ പ്രതിഷേധ പരിപാടി സംഘടിപ്പിച്ചത്. സ്ത്രീകളുടെ അറിവും സ്വാതന്ത്ര്യവും പ്രതിഫലിപ്പിക്കുന്നതാണ് കണ്ണാടിയെന്ന് പ്രതിഷേധക്കാര്‍ പറഞ്ഞു. 

പ്രതിഷേധ പരിപാടിയുടെ ഇന്‍സ്റ്റലേഷന്‍ ചിത്രങ്ങള്‍ യു.എസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ് നടക്കുന്ന നവംബര്‍ എട്ടിന് മുന്നോടിയായി പുറത്തുവിടുമെന്ന് പ്രതിഷേധത്തിന് ആഹ്വാനം നല്‍കിയ ഫോട്ടോഗ്രാഫര്‍ സ്‌പെന്‍സര്‍ ട്യൂണിക് പറഞ്ഞു. നവംബര്‍ എട്ടിനാണ് യു.എസ് പ്രസിഡന്റ തെരഞ്ഞെടുപ്പ് ഇതിന് മുന്നോടിയായി ചിത്രങ്ങള്‍ പുറത്തുവിടും.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്നു, 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു; സാധാരണയിലും 3 ഡിഗ്രി സെൽഷ്യസ് വരെ താപനില ഉയരാമെന്ന് മുന്നറിയിപ്പ്
കൊട്ടാരത്തില്‍നിന്ന് 'ഭൂമിയിലെ നരകത്തിലേക്ക്, വെനിസ്വേലന്‍ പ്രസിഡന്റ് കഴിയുന്നത് കുപ്രസിദ്ധ ജയിലില്‍!