സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നു

Published : Jul 13, 2017, 12:42 AM ISTUpdated : Oct 04, 2018, 07:54 PM IST
സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നു

Synopsis

തിരുവനന്തപുരം: സംസ്ഥാനത്ത് പനി മരണങ്ങള്‍ കൂടുന്നു . ഈ മാസം മാത്രം 90 പേര്‍ ഉള്‍പ്പെടെ ഏഴുമാസത്തിനിടെ 358 പേര്‍ക്കാണ് പകര്‍ച്ചവ്യാധികളില്‍ മരണം സംഭവിച്ചത് . ഡെങ്കിപ്പനി സ്ഥിരീകരിച്ചവരുടേയും രോഗം സംശയിക്കുന്നവരുടേയും എണ്ണം അരലക്ഷം കവിഞ്ഞു. ഏഴുമാസത്തിനിടെ പകര്‍ച്ചപ്പനി ബാധിച്ച് ആശുപത്രികളിലെത്തിയത് 20 ലക്ഷത്തിലധികം പേര്‍. മരണം 55. 

കഴിഞ്ഞ പത്തു വര്‍ഷത്തെ കണക്കുകളില്‍ മരണ സംഖ്യ ഏറ്റവും കൂടുതല്‍ ഇത്തവണയാണെന്നത് കാര്യങ്ങളുടെ ഗുരുതരാവസ്ഥ കൂട്ടുന്നു . ഈഡിസ് കൊതുകുകളുടെ ആക്രമണത്തില്‍ ഡെങ്കിപ്പനിയുടെ പിടിയിലമര്‍ന്നത് പതിനായിരത്തിലധികം ആളുകള്‍ . രോഗബാധ സംശയിക്കുന്നവരുടെ എണ്ണം 40000 . ഇന്ന് മാത്രം 192 പേര്‍ക്കാണ് രോഗം കണ്ടെത്തിയത്. 

ഡെങ്കിപ്പനി പിടിമുറുക്കിയിട്ടുള്ളത് തിരുവനന്തപുരം , കൊല്ലം ജില്ലകളില്‍ . മരണങ്ങളേറെയും തലസ്ഥാന ജില്ലയില്‍ തന്നെ . ഈ മാസം മാത്രം 44 പേരാണ് ഡെങ്കി ബാധിച്ച് മരിച്ചത് . ആകെ മരണം 136  . എലിപ്പനി ബാധിച്ച് ഈ മാസം മാത്രം 67  പേര്‍ ചികില്‍സ തേടിയപ്പോള്‍ ആകെ മരണം 53 ആയി . കൊതുകു വഴി പകരുന്ന മലന്പനിയും പടരുകയാണ്. 

379 പേര്‍ക്കാണ് ഇതുവരെ രോഗം കണ്ടെത്തിയത് . മരണം ഒന്ന് . എച്ച് വണ്ണും എന്‍ വണ്ണും നിയന്ത്രണ വിധേയമായിട്ടില്ല . ഈ മാസം 161 പേര്‍ക്കുള്‍പ്പെടെ ഇതുവരെ 1086 പേര്‍ക്കാണ് രോഗം കണ്ടെത്തിയത് . മരണം 72 ഉം . രോഗബാധിതരുടെ എണ്ണം ദിവസേന കൂടിവരുന്നതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത് .

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം: ഒത്തുതീർപ്പ് ചർച്ചകളിൽ ധാരണ; നാളെ മന്ത്രിയുമായി ചർച്ച; കുടുംബം പ്രതിഷേധം അവസാനിപ്പിച്ചു
ബിജെപിയുടെ അക്കൗണ്ടിലേക്ക് ഒഴുകിയെത്തിയ കോടികൾക്ക് പിന്നിൽ രാജ്യത്തെ മുൻനിര കമ്പനികൾ; മുന്നിൽ സെറം ഇൻസ്റ്റിറ്റ്യൂട്ട്