വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിതര്‍ ബുദ്ധമതം സ്വീകരിച്ചു

By Web DeskFirst Published Oct 12, 2016, 12:30 PM IST
Highlights

അഹമ്മദാബാദ്: വിജയദശമി ദിനത്തില്‍ ഗുജറാത്തിലെ ദലിത് വിഭാഗത്തില്‍പ്പെട്ട ഇരുന്നൂറോളം പേര്‍ ബുദ്ധമതം സ്വീകരിച്ചതായി റിപ്പോര്‍ട്ട്. ഗുജറാത്തിലെ ദാനിലിംദ മേഖലയിലെ ദളിതരാണ് ഗുജറാത്ത് ബുദ്ധിസ്റ്റ് അക്കാദമിയില്‍ നടന്ന ചടങ്ങില്‍ ബുദ്ധമതം സ്വീകരിച്ചത്. സമൂഹത്തില്‍ ദലിത് വിഭാഗമായതിന്റെ പേരില്‍ മാത്രം തങ്ങള്‍ അനുഭവിക്കുന്ന വിവേചനത്തിന്റെ ഫലമായാണ് മതം മാറുന്നതെന്ന് ചടങ്ങില്‍ ഇവര്‍ വ്യക്തമാക്കി.

അഖില ഭാരതീയ ബുദ്ധമഹാസംഘം സെക്രട്ടറിയാണ് ഇവര്‍ക്ക് ദീക്ഷ നല്‍കി മതപരിവര്‍ത്തനം നടത്തിയത്. പുതിയ നിലപാടിനു പിന്നില്‍ ഭീഷണിയോ പ്രലോഭനവുമോ ഇല്ല. മതത്തിലെ വിവേചനമാണ് കാരണം. സ്വന്തം ഇഷ്ടപ്രകാരമാണ് ബുദ്ധമതം സ്വീകരിക്കുന്നതെന്നും അവര്‍ പറഞ്ഞു.

ബുദ്ധ മതത്തില്‍ ചേരാന്‍ നേരത്തെ ആഗ്രഹിച്ചിരുന്നെന്നും എന്നാല്‍ ഉന സംഭവമാണ് ഇതിനെ കുറിച്ച് കൂടുതല്‍ പ്രേരിപ്പിച്ചെന്നും അഹമദാബാദിലെ നരോദ ഏരിയയിലെ ദലിത് നേതാവ് സംഗീത പര്‍മാര്‍ പറയുന്നു. ഹിന്ദു മതത്തിലെ ജാതി തിരിച്ചുള്ള അനീതിയും വേര്‍തിരിവുമാണ് ഈ നിലപാടിലേക്ക് തങ്ങളെ എത്തിച്ചതെന്നും ചെലുത്തിയിട്ടുണ്ടെന്നും പര്‍മാര്‍ പറഞ്ഞു. അംബേദ്കറുടെ സ്വാധീനവും ഇത്തരമൊരു നിലപാടിലേക്ക് നയിച്ചതായി ഇവര്‍ പറഞ്ഞു.

 

click me!