ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

Web Desk |  
Published : Mar 30, 2018, 11:21 AM ISTUpdated : Jun 08, 2018, 05:48 PM IST
ചോദ്യപേപ്പര്‍ ചോര്‍ച്ച: ആറ് വിദ്യാര്‍ത്ഥികള്‍ കസ്റ്റഡിയില്‍

Synopsis

ജാര്‍ഖണ്ഡില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

ദില്ലി: സി.ബി.എ.ഇ വാര്‍ഷികപരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണം കൂടുതല്‍ പേരിലേക്ക് വ്യാപിപ്പിച്ച് പോലീസ്. ജാര്‍ഖണ്ഡില്‍ പത്താം ക്ലാസ്സ് വിദ്യാര്‍ഥികളായ ആറ് പേരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണ് വിവരം. 

സംഭവുമായി ബന്ധപ്പെട്ട് ഇതുവരെ 30-ഓളം പേരെ പോലീസ് ചോദ്യം ചെയ്തിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷവും കോച്ചിംഗ് സെന്ററുകളില്‍ പഠിക്കുന്നവരോ പഠിപ്പിക്കുന്നവരോ ആണ്.സംശയമുള്ളവരുടെയെല്ലാം മൊബൈല്‍ ഫോണുകള്‍ പോലീസ് വിശദപരിശോധനയ്ക്ക് വിധേയമാക്കിയിട്ടുണ്ട്.

ആയിരത്തോളം വിദ്യാര്‍ത്ഥികള്‍ക്ക് ചോര്‍ന്ന ചോദ്യപേപ്പര്‍ കിട്ടിയതായാണ് ക്രൈംബ്രാഞ്ചിന്റെ നിഗമനം. 35,000 രൂപയ്ക്ക് ചോദ്യപേപ്പര്‍ ചോര്‍ത്തിയെന്നും അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

254 എംഎം വരെ! ഒറ്റ ദിവസത്തിൽ ഒരു വർഷത്തെ മഴ പെയ്തിറങ്ങിയ 2024 ഏപ്രിൽ, യുഎഇയിലെ ആ റെക്കോഡ് മഴയുടെ കാരണം സമുദ്രോപരിതലത്തിലെ ചൂടു കൂടിയതെന്ന് കണ്ടെത്തൽ
'യുഡിഎഫിലാണെങ്കിൽ ആ മന്ത്രി 24 മണിക്കൂർ പോലും സ്ഥാനത്തുണ്ടാവില്ല, രാജി ഉറപ്പ്', പച്ചയ്ക്ക് വർഗീയത പറഞ്ഞവരെ പിണറായി പൊന്നാട അണിയിക്കുന്നു: സതീശൻ