ഓക്സ്ഫോഡ് സര്‍വ്വകലാശയില്‍ നിന്നും സൂചിയുടെ ചിത്രം നീക്കം ചെയ്തു

By Web DeskFirst Published Oct 1, 2017, 2:12 PM IST
Highlights

ലണ്ടന്‍: നൊബേല്‍ സമ്മാന ജേതാവ് ഓങ്ങ് സാന്‍ സൂചിയുടെ ചിത്രം ലണ്ടന്‍ ഓക്സ്ഫോഡ് സര്‍വ്വകലാശാലയില്‍ നിന്നു നീക്കം ചെയ്തു. ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയിലെ  സെന്‍റ് ഹ്യൂഗ്സ് കോളേജിലെ മുഖ്യ കവാടത്തിലാണ് ചിത്രം തൂക്കിയിരുന്നത്. സൂകിയുടെ ചിത്രത്തിന് പകരം ഇവിടെ ഇപ്പോള്‍ ജാപ്പനീസ് കലാകാരനായ യോഷിഹിറോ തകാഡയുടെ ചിത്രമാണുള്ളത്.

 മ്യാന്‍മറില്‍ റോഹിങ്ക്യകള്‍ നേരിടുന്ന പീഡനങ്ങള്‍ക്കെതിരെ ലോക രാജ്യങ്ങള്‍ക്കിടയില്‍ വ്യാപക പ്രതിഷേധം ഉയരുന്നുണ്ട്. ഇതാണ് ചിത്രം നീക്കം ചെയ്യുന്നതിന് കോളേജ്  അധികൃതരെ പ്രേരിപ്പിച്ചതെന്നാണ് കരുതുന്നത്.1997 ല്‍ ചെന്‍ യാനിങ്ങ്  വരച്ച സൂചിയുടെ ചിത്രം ഭര്‍ത്താവ് അരീസിന്‍റെ ഉടമസ്ഥതിയിലായിരുന്നു. അരീസിന്‍റെ മരണ ശേഷം സെന്‍റ് ഹ്യൂഗ്സ് കോളേജിന് ഇഷ്ട ദാനമായി ചിത്രം നല്‍കി. എന്നാല്‍ ചിത്രം മാറ്റിയതിനു പിന്നില്‍ പ്രത്യേകിച്ച് കാരണങ്ങളൊന്നുമില്ലെന്നാണ് കോളേജ് അധികൃതര്‍ പറയുന്നത്. ഈ മാസം ആദ്യം പുതിയ ഒരു ചിത്രം കിട്ടിയതിനാല്‍ കുറച്ചു നാളത്തേക്ക് സൂചിയുടെ ചിത്രം മാറ്റുക മാത്രമാണ് ചെയ്തതതെന്നും സുരക്ഷിതമായി ചിത്രം സൂക്ഷിക്കുന്നുണ്ടെന്നും ഇവര്‍ അറിയിച്ചു.

 ഓക്സ്ഫോര്‍ഡ് യൂണിവേഴ്സിറ്റിയിലെ മുന്‍ വിദ്യാര്‍ത്ഥിനിയായിരുന്ന സൂചിക്ക്  2012ല്‍ ഡോക്ടറേറ്റ് നല്‍കി യൂണിവേഴ്സിറ്റി  ആദരിച്ചിരുന്നു.സൂചിയുടെ 67-ാം പിറന്നാളും യൂണിവേഴ്സിറ്റിയില്‍ വച്ചായിരുന്നു ആഘോഷിച്ചത്. സൂചിയുടെ ഡോക്ടറേറ്റ് തിരികെ വാങ്ങാന്‍ യൂണിവേഴ്സിറ്റി  തീരുമാനിച്ചിട്ടില്ല. എന്നാല്‍ മ്യാന്‍മറില്‍ മുസ്ളീംങ്ങള്‍ നേരിടുന്ന അതിക്രമങ്ങളില്‍ യൂണിവേഴ്സിറ്റി ആശങ്കയും അതൃപ്തിയും അറിയിച്ചു.

click me!