തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ വൈകി

Published : May 27, 2017, 01:40 PM ISTUpdated : Oct 05, 2018, 03:14 AM IST
തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ ഓക്സിജന്‍ ക്ഷാമം; ശസ്ത്രക്രിയകള്‍ വൈകി

Synopsis

തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഓക്‌സിജന്‍ ക്ഷാമം. അടിഅടിയന്തര ശസ്ത്രക്രിയകള്‍ അടക്കം വൈകി.  ഓക്‌സിജന്‍ വിതരണം ചെയ്യുന്ന കമ്പനി വരുത്തിയ കാലതാമസമാണ് പ്രശ്ന കാരണമെന്നും വൈകിയാണെങ്കിലും ഓക്‌സിജന്‍ എത്തിച്ചിട്ടുണ്ടന്നും ആശുപത്രി അധികൃതര്‍ പ്രതികരിച്ചു.

15ടണ്‍ ഓക്‌സിജനാണ് ആശുപത്രിക്ക് ആവശ്യമുള്ളത്. എന്നാല്‍ ഇക്കഴിഞ്ഞ പതിനേഴാം തീയ്യതി ഒന്‍പത് ടണ്‍ ഓക്സിജന്‍ മാത്രമാണ് എത്തിച്ചത്. ഇതാണ് ക്ഷാമത്തിന് കാരണമായത്. ഓക്‌സിജന്‍ തീര്‍ന്നതോടെ അടിയന്തര ശസ്‌ത്രക്രിയകള്‍ ഉള്‍പ്പെടെ വൈകി. വാര്‍ഡുകളിലും ഓക്‌സിജന്‍ മുടങ്ങി. അതേസമയം ഓക്‌സിജന്‍ വിതരണം ചെയ്യുന്ന ബെല്ലാരി കേന്ദ്രമായ ലിന്‍ഡേ എന്ന കമ്പനി വിതരണത്തില്‍ കാലതാമസം വരുത്തിയതാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. കമ്പനിക്ക് ജലദൗര്‍ലഭ്യം നേരിടുന്നതിനാല്‍ നിര്‍മാണത്തില്‍ കാലതാമസമുണ്ടാകുന്നുവെന്ന് അറിയിച്ചിരുന്നു. മറ്റൊരു കമ്പനിയില്‍ നിന്ന് ലിക്വിഡ് ഓക്‌സിജന്‍ എത്തിക്കാനുള്ള ശ്രമവും നടത്തി. അതേസമയം സംസ്ഥാനത്തെ നിരവധി സ്വകാര്യ ആശുപത്രികളിലേക്കും ലിന്‍ഡേ എന്ന കമ്പനിയില്‍ നിന്നു തന്നെയാണ് ഓക്‌സിജന്‍ എത്തുന്നതെങ്കിലും അവിടെയെങ്ങും ക്ഷാമം നേരിട്ടിട്ടില്ലെന്നതും ശ്രദ്ധേയമാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഹാപ്പി ന്യൂഇയര്‍! 2026നെ ആഘോഷത്തോടെ വരവേറ്റ് ലോകം; ഫോര്‍ട്ട് കൊച്ചിയിലും കോവളത്തുമടക്കം പാപ്പാഞ്ഞിയെ കത്തിച്ച് ആഘോഷം
താമരശ്ശേരിയിൽ പ്ലാസ്റ്റിക് മാലിന്യ സംസ്കരണ ഫാക്ടറിയിൽ വൻ തീപിടുത്തം; പ്ലാന്‍റും കെട്ടിടവും പൂര്‍ണമായും കത്തി നശിച്ചു