ഓക്‌സിടോസിൻ ഹോർമോൺ മരുന്നുകളുടെ ചില്ലറ വിൽപന നിരോധിച്ചു

Web Desk |  
Published : Jul 01, 2018, 08:55 PM ISTUpdated : Oct 02, 2018, 06:42 AM IST
ഓക്‌സിടോസിൻ ഹോർമോൺ മരുന്നുകളുടെ ചില്ലറ വിൽപന നിരോധിച്ചു

Synopsis

ഗർഭിണികൾക്കുള്ള മരുന്ന്, കാലികളിൽ ദുരുപയോഗം ഓക്സിടോസിൻ ചില്ലറ വിൽപന നിരോധിച്ചു നടപടി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്‍റേത്

തിരുവനന്തപുരം: ഓക്‌സിടോസിൻ ഹോർമോൺ മരുന്നുകളുടെ ചില്ലറ വിൽപന കേന്ദ്ര ആരോഗ്യ മന്ത്രാലയം നിരോധിച്ചു. പാലുത്പാദനം കൂട്ടാൻ കന്നുകാലികളിലും കള നശീകരണത്തിന് കൃഷി ഇടങ്ങളിലും വ്യാപകമായി ദുരുപയോഗിക്കുന്നുണ്ട് എന്ന കണ്ടെത്തിയതിന് പിന്നാലെയാണ്  കേന്ദ്ര നടപടി.

പ്രസവ വേദന വരുത്താനും പ്രസവ ശേഷം അമിത രക്ഷ സ്രാവം ഉണ്ടാകാതിരിക്കാനും നൽകുന്ന മരുന്നാണ് ഓക്‌സിടോസിൻ. എന്നാൽ കന്നുകാലികളിൽ പാലുത്പാദനം കൂട്ടാനും ചില കാർഷിക ആവശ്യങ്ങൾക്കും ഈ ഹോർമോൺ ദുരുപയോഗം ചെയ്യുന്നതായി കണ്ടെത്തി. ഇതു മനുഷ്യരില്‍ വലിയതോതിൽ ഹോർമോൺ വ്യതിയാനം ഉണ്ടാക്കുന്നതും സ്ഥിരീകരിച്ചു. അതിനാലാണ് ചില്ലറ വിൽപ്പന രംഗത്ത് നിരോധനിച്ചത്. നിരോധനം ഇന്നലെ മുതൽ നിലവിൽ വന്നു .

മരുന്നു ആവശ്യമുള്ള ആശുപത്രികൾക്കും ക്ലിനിക്കുകൾക്കും അത് നേരിട്ട് വാങ്ങാം . നിലവിൽ കർണാടക ആസ്ഥാനമായ കർണാടകം ആന്റിബയോട്ടിക്‌സ് ആൻഡ് ഫർമസ്യൂട്ടിക്കൽസ് ആണ് മരുന്നു ഉത്പാദിപ്പിക്കുന്ന ഏക പൊതു മേഖല സ്ഥാപനം. സ്ഥാപനത്തിൻറെ ലൈസൻസും രജിസ്ട്രേഷന് നമ്പറും ഉൾപ്പെടെ നൽകി ഇവരിൽ നിന്ന് നേരിട്ട് മരുന്നു വാങ്ങാൻ ആണ്‌ കേന്ദ്ര നിർദേശം. അതേസമയം, കേരളത്തിൽ ഇത്തരത്തിൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടില്ലെന്ന് ഡ്രഗ്സ് കൺട്രോളർ വിഭാഗം അറിയിച്ചു.


 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി
വാളയാർ ആൾക്കൂട്ട കൊലപാതകം: റാം നാരായണന്റെ മൃതദേഹം ബന്ധുക്കൾ ഏറ്റുവാങ്ങി; ഛത്തീസ്​ഗഡിലേക്ക് കൊണ്ടുപോകും