
കോട്ടയം: പി സി ജോര്‍ജിനെതിരെ രൂക്ഷ പരാമര്‍ശങ്ങളുമായി യൂത്ത് ഫ്രണ്ട് എം വിഭാഗം. യുഡിഎഫിലേക്ക് പി സി ജോര്‍ജിനെ തിരികെയെടുക്കരുതെന്ന് കോണ്‍ഗ്രസിനോട് ആവശ്യപ്പെട്ടുള്ള യൂത്ത് ഫ്രണ്ടിന്റെ കുറിപ്പില്‍ രൂക്ഷമായ ഭാഷയിലാണ് വിമര്‍ശനം. വിജയിപ്പിച്ച മുന്നണികളെയും പ്രവർത്തകരെയും വഞ്ചിച്ച് താൽക്കാലിക രാഷ്ട്രീയ ലഭത്തിനായി പലവട്ടം കാലുമാറ്റം നടത്തിയിട്ടുള്ള ജോര്‍ജ് എല്ലാവരും കൈവിട്ട ശേഷമാണ് ഒറ്റയാന്‍ പോരാട്ടമെന്ന പേരില്‍ പൂഞ്ഞാറില്‍ മല്‍സരിച്ചത്. എന്നാല്‍ പൂഞ്ഞാറിലെ ജനങ്ങളെയും അഴിമതിക്കൊപ്പം നില്‍ക്കുന്ന ബിജെപിക്കൊപ്പ ചേര്‍ന്ന് പി സി ജോര്‍ജ് വഞ്ചിച്ചു.
അഞ്ച് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം വന്നതോടെ യുഡിഎഫില്‍ തിരികെയെത്താനുള്ള ശ്രമത്തിലാണ് പി സി ജോര്‍ജ്. അതിനായി പി സി ജോര്‍ജ് നടത്തുന്ന കുല്‍സിത പ്രവര്‍ത്തനങ്ങള്‍ വിലപ്പോവില്ലെന്ന് യൂത്ത് ഫ്രണ്ട് എം വിശദമാക്കുന്നു. യുഡിഎഫ് എന്ന സ്വര്‍ഗത്തിലേക്ക് പി സി ജോര്‍ജ് എന്ന ജൂനിയര്‍ മാന്‍ഡ്രേക്കിനെ സ്വീകരിച്ച് യുഡിഎഫിനെ നരകമാക്കരുതെന്നും യൂത്ത് ഫ്രണ്ട് എം ആവശ്യപ്പെടുന്നു.
എസ്എന്‍ഡിപിയേയും ദളിത് സമുദായങ്ങളേയും പി സി ജോര്‍ജ് അധിക്ഷേപിച്ച ജോര്‍ജ് പൂഞ്ഞാറ്റിലെ ജനങ്ങള്‍ക്ക് വെറുക്കപ്പെട്ട് നിലനില്‍പിനായുള്ള അവസാന ശ്രമങ്ങളിലാണെന്നും യൂത്ത്ഫ്രണ്ട് ആരോപിക്കുന്നു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam