
കണ്ണൂര്‍: ടി.പി.ചന്ദ്രശേഖരന്‍ വധ കേസ് പ്രതികൾക്ക് പരോൾ നിഷേധിച്ചതിനെതിരെ സിപിഎം കണ്ണൂർ ജില്ലാ സെക്രട്ടറി പി ജയരാജന്റെ ഫേസ്ബുക്ക് പോസ്റ്റ്. ജയിൽ ഉപദേശക സമിതി പരോൾ നിഷോധിച്ചവരിൽ എട്ടു വർഷമായി ഒരു പരോൾ പോലും ലഭിക്കാത്തവരുണ്ട്. ഇവർക്ക് കൂടി അർഹമായ അവകാശമാണ് ഇല്ലാതായാതെന്നും സർക്കാർ ഉചിതമായ തീരുമാനം എടുക്കണമെന്നും ഫേസ്ബുക്ക് പോസ്റ്റിൽ ജയരാജൻ കുറിച്ചു.
ഉപദേശകസമിതിയുടെ പരിഗണനയില്‍ വന്ന 25 പേരില്‍ 4 പേര്‍ മാത്രമാണ് ചന്ദ്രശേഖരന്‍ കേസിലെ പ്രതികള്‍ .ഇപ്പോള്‍ എലിയെ പേടിച്ച് ഇല്ലം ചുട്ടത് പോലെയായി അനുഭവമെന്നും ജയരാജന്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam