പാട്ടും, ജീവിത രേഖയും ജയരാജനെ ചതിച്ചപ്പോള്‍

Published : Nov 13, 2017, 01:10 PM ISTUpdated : Oct 04, 2018, 04:31 PM IST
പാട്ടും, ജീവിത രേഖയും ജയരാജനെ ചതിച്ചപ്പോള്‍

Synopsis

കണ്ണൂര്‍: വ്യക്തിപൂജയ്ക്ക് സ്ഥാനമില്ലാത്ത പാർട്ടിയിൽ, ജീവിച്ചിരിക്കെ തന്‍റെ മഹത്വങ്ങൾ പാടിയുള്ള സംഗീത ആൽബവും, അണിയറയിൽ തയാറാകുന്ന ജീവിതരേഖയുമാണ് പി ജയരാജന് പാർട്ടിക്കുള്ളിൽ അപ്രതീക്ഷിത തിരിച്ചടിയാകുന്നത്.  ഏരിയാ സമ്മേളനങ്ങൾ തുടങ്ങാനിരിക്കെ കണ്ണൂരിൽ പാർട്ടിയുടെ ആഭ്യന്തര രാഷ്ട്രീയത്തിൽ വലിയ ചലനങ്ങളാണ് ജയരാജനെതിരായ നടപടി സൃഷ്ടിക്കുക.

തൊട്ടതെല്ലാം ചർച്ചയാക്കിയ ജയരാജനെ പുകഴ്ത്തി പുറച്ചേരി ഗ്രാമീണ കലാവേദിയായിരുന്നു ചഞ്ചോരപ്പൊൻകതിരും ചെന്താരകവുമാക്കി ആൽബവുമിറക്കിയത്.  
ഗാനത്തില്‍ ഉടനീളം ഉപമകളും വ്യക്തി പരാമ‌ശങ്ങളും. താൻ തന്നെ പ്രകാശനം ചെയ്ത ആൽബത്തിന്റെ ഉള്ളടക്കമറിയില്ലായിരുന്നുവെന്ന് ജയരാജൻ വിശദീകരിച്ചപ്പോഴും ആൽബത്തെ തള്ളിപ്പറയാനോ തിരുത്താനോ ജില്ലാ സെക്രട്ടറി തയാറായിരുന്നില്ല.  

നായനാരുടെ പോലും ജീവിതരേഖ തയാറാക്കിയിട്ടില്ലെന്നിരിക്കെ അണിയറയിൽ തയാറാകുന്ന ജീവിതരേഖയും വ്യക്തിപൂജയെന്ന വിമർശനത്തിന് ബലമായി.  കണ്ണൂരിൽ പാർട്ടിയുടെ അവസാന വാക്കെന്ന നിലയിലേക്ക് മാറിയ ജയരാജന്റെ വ്യക്തിപ്രഭാവം പ്രകടമാക്കുന്നതായിരുന്നു ഓരോ വേദികളും.  സംസ്ഥാന സെക്രട്ടറിയും മുഖ്യമന്ത്രിയും വരെയിരിക്കുന്ന വേദികളിൽപ്പോലും പി ജയരാജനെ ക്ഷണിക്കുമ്പോൾ പ്രത്യേക കരഘോഷമുയർന്നു.

തലശേരിയിൽ പ്രതിനിധികൾ മത്സരത്തിന് തയാറായ ലോക്കൽ സമ്മേളനം ജില്ലാ സെക്രട്ടറി ഏകപക്ഷീയമായി നിർത്തിവെച്ചിരുന്നു..  ഇടത്  സർക്കാർ അദികാരത്തിലേറിയ ശേഷം കണ്ണൂരിൽ തുടർച്ചയായുണ്ടായ കൊലപാതകങ്ങളോടെ ശക്തമായ  അസ്വാരസ്യത്തിന്റെ തുടക്കമായിരുന്നു,  പയ്യന്നൂർ പൊലീസ് സ്റ്റേഷൻ മുറ്റത്തെ മൈക്ക് കെട്ടിയുള്ള പ്രസംഗം. 

ബിജെപി പ്രവർത്തകൻ  രാമചന്ദ്രൻ വധക്കേസിലെ പ്രതിയായ ഡിവൈഎഫ്ഐ നേതാവിന്  മുഖ്യമന്ത്രിയുടെ കീഴിലുള്ള പൊലീസ് കാപ്പ ചുമത്തിയതിനെതിരായിരുന്നു സമരം.  അമ്പാടിമുക്കിലടക്കം മറ്റു പാർട്ടികളെ പിളർത്തി അണികളെ കൊണ്ടുവന്നപ്പോഴും ജയരാജനായിരുന്നു മുന്നിൽ.  ഒടുവിലാണ് എല്ലാ അതൃപ്തികളും പ്രകടമാക്കി അപ്രതീക്ഷിത നീക്കത്തിനൊടുവിൽ സംസ്ഥാന സമിതിയിൽ നിന്നുള്ള തിരിച്ചടി. 

ഏറെ വിവാദങ്ങളുണ്ടായ മതേതര ശ്രീകൃഷ്ണജയന്തിയാഘോഷം, യോഗ,  തുടങ്ങി കണ്ണൂരിൽ നിന്ന് ജയരാജൻ രൂപം നൽകിയ തന്ത്രങ്ങൾക്കെല്ലാം ഒപ്പം നിന്നാണ് ഇപ്പോൾ അപ്രതീക്ഷിതമായി ഏരിയാ സമ്മേളനങ്ങൾക്ക് മുന്നിൽവെച്ച് ജയരാജനെതിരെ നടപടിയിലേക്ക് പോകുന്നത് എന്നതാണ് ശ്രദ്ധേയം. ജില്ലയിലെ അണികൾക്കിടയിൽ ജയരാജനുള്ള സ്വാധിനം വ്യക്തമാണെന്നിരിക്കെ സമ്മേളന കാലത്തെ പാർട്ടി നടപടി ഉണ്ടാക്കുന്ന ചലനങ്ങൾ ചെറുതാകില്ലെന്നുറപ്പ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പാലാ നഗരസഭ ആര് ഭരിക്കും? പുളിക്കകണ്ടം കുടുംബത്തിന്‍റെ നിര്‍ണായക തീരുമാനം ഇന്നറിയാം, ജനസഭയിലൂടെ
കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ