
അക്രമങ്ങൾക്ക് മുന്നിൽ തൊഴുകയ്യോടെ നിൽക്കുന്ന അടിമ മനോഭാവമുള്ളവരല്ല കണ്ണൂരിലുള്ളതെന്ന് പി ജയരാജൻ. ആർഎസ്എസ് അക്രമത്തിന് മുന്നിൽ സിപിഎം മുട്ടുമടക്കില്ല. കാനത്തിന് നിഷേധിക്കാനാവാത്ത ചരിത്രം കണ്ണൂരിനുണ്ടെന്നും പി ജയരാജൻ പറഞ്ഞു.
അതേസമയം കണ്ണൂരിലെ അക്രമം അവസാനിപ്പിക്കാന്‍ സർവകക്ഷിയോഗത്തിന് തയ്യാറെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ആദ്യം ജില്ലാതലയോഗവും പിന്നീട് സംസ്ഥാനതല നേതാക്കളുടെ യോഗവും നടത്താം. ചർച്ചയ്ക്ക് മുന്പ് ഇനി കൊല്ലില്ലെന്ന് അതുമായി ബന്ധപ്പെട്ടവർ തീരുമാനിക്കണമെന്നുംമുഖ്യമന്ത്രി പറഞ്ഞു.
ആര്‍എസ്എസിന്റെ ബോധപൂർവ്വമായ ഇടപെടലാണ് കണ്ണൂരിലെ അക്രമങ്ങൾക്ക് കാരണമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഏറ്റവുമധികം കൊലപാതകം നടക്കുന്ന ജില്ല കണ്ണൂർ അല്ല. ആറാം സ്ഥാനം മാത്രമാണ് കണ്ണൂരിനുള്ളത്. കണ്ണൂർ കൊലപാതകങ്ങളിൽ ജനങ്ങളിൽ ഭയാശങ്കയില്ല. കണ്ണൂരിലെ എല്ലാ കൊലപാതകങ്ങളും രാഷ്ട്രീയ കൊലപാതകങ്ങളല്ലെന്നും പിണറായി വിജയന്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam