മട്ടന്നൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് പി ജയരാജന്‍

Published : Feb 13, 2018, 11:29 AM ISTUpdated : Oct 04, 2018, 07:30 PM IST
മട്ടന്നൂര്‍ കൊലപാതകത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടിയെന്ന് പി ജയരാജന്‍

Synopsis

തിരുവനന്തപുരം: മട്ടന്നൂരില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകനെ കൊലപ്പെടുത്തിയ സംഭവത്തെ അപലപിക്കുന്നുവെന്ന് സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ പറഞ്ഞു. സംഭവത്തില്‍ പാര്‍ട്ടിക്ക് പങ്കില്ലെന്ന് ലോക്കല്‍ കമ്മിറ്റി പ്രസ്താവനയില്‍ വ്യക്തമാക്കിയിട്ടുണ്ട്. സംഭവത്തെക്കുറിച്ച് പാര്‍ട്ടി അന്വേഷിക്കും. കൊലപാതകത്തില്‍ പ്രവര്‍ത്തകര്‍ക്ക് പങ്കുണ്ടെങ്കില്‍ നടപടി കൈക്കൊള്ളുമെന്നും ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍ ജില്ലയില്‍ കോണ്‍ഗ്രസും സിപിഎമ്മുമായി വ്യാപകമായ തര്‍ക്കങ്ങളൊന്നും നിലനില്‍ക്കുന്നില്ല. പ്രദേശത്ത് ചില പ്രശ്നങ്ങള്‍ നിലനിന്നിരുന്നു . എന്നാല്‍ എന്തിന്റെ പേരിലായാലും കൊലപാതകത്തെ ന്യായീകരിക്കുന്നില്ല. കൊലവിളി മുദ്രാവാക്യവും കൊലപാതകവും തമ്മില്‍ ബന്ധമുണ്ടോയെന്നത് അന്വേഷിച്ച് കണ്ടെത്തേണ്ട കാര്യമാണ്. എന്നാല്‍ കണ്ണൂരില്‍ ചുവപ്പ് ഭീകരതയാണെന്ന രമേശ് ചെന്നിത്തലയുടെ ആരോപണം സംഘപരിവാറിന്റേതാണെന്നും അദ്ദേഹം ആരോപിച്ചു.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

സോഷ്യൽ മീഡിയയിലൂടെയല്ല മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കുന്നത്, എല്ലാം ഹൈക്കമാൻഡാണ് തീരുമാനിക്കുന്നതെന്ന് രമേശ് ചെന്നിത്തല
ലൈംഗിക ചൂഷണവും നിർബന്ധിത മതപരിവർത്തന ആരോപണവും, നാസിക് ടിസിഎസ് പ്രവർത്തനം താൽക്കാലികമായി നിർത്തി, ജീവനക്കാർക്ക് വർക്ക് ഫ്രം ഹോം