
ഓറിഗോണ്‍: അപൂര്‍വ്വ അണുബാധയുമായെത്തിയ യുവതിയുടെ കണ്ണില്‍നിന്ന് പുറത്തെടുത്തത് 14 പുഴുക്കളെ. അമേരിക്കയിലെ ഓറിഗോണിലാണ് 26കാരിയുടെ കണ്ണില്‍നിന്നാണ് നാല്‍ക്കാലികളില്‍ മാത്രം കണ്ടുവരുന്ന പുഴുക്കളെ കണ്ടെത്തിയത്.
ഇടത് കണ്ണില്‍നിന്ന് 14 പുഴുക്കളെ യുവതി തന്നെയാണ് പുറത്തെടുത്തത്. എബ്ബി ബെക്ലി എന്ന യുവതിയിക്ക് 2016ലാണ് തലാസ്സിയ ഗുലോസ എന്ന രോഗമാണെന്ന് കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട് പഠനം നടത്തുന്ന വിദഗ്ധ സംഘം ഫെബ്രുവരി 12നാണ് എബ്ബി ബെക്ലിയുടെ കേസ് സ്റ്റഡി പുറത്തുവിട്ടത്.
ചില പ്രാണികളിലൂടെയാണ് ഇവ പകര്‍ന്നത്. കന്നുകാലികളെ വളര്‍ത്തുന്ന ഒറിഗോണിലെ പ്രദേശത്ത് യുവതി സ്ഥിരമായി പോകാറുണ്ടെന്നും ഇതാകാം രോഗം പടരാന്‍ കാരണമായതെന്നും വിദഗ്ധര്‍ പറയുന്നു.
കണ്ണില്‍ അസ്വസ്ഥതകള്‍ അനുഭവപ്പെട്ട യുവതി കണ്ണ് തുടച്ചപ്പോള്‍ പുഴു പുറത്തേക്ക് വരികയായിരുന്നു. പിന്നീട് 13 പുഴുക്കളെ കൂടി യുവതു കണ്ണില്‍നിന്ന് പുറത്തെടുത്തു. എന്നാല്‍ പി്ന്നീട് പുഴുക്കള്‍ വരികയോ യുവതിയ്ക്ക് അസ്വസ്ഥത അനുഭവപ്പെടുകയോ ഉണ്ടായില്ല.
പൂച്ചകളുടെയും പട്ടികളുടെയും മറ്റ് മൃഗങ്ങളുടെയുമെല്ലാം കണ്ണില്‍ ഇത്തരം പുഴുക്കളുണ്ടാകാറുണ്ട്. എന്നാല്‍ മനുഷ്യന്റെ കണ്ണില്‍ ഇത്തരം പുഴുക്കള്‍ ഉണ്ടാകുന്നത് ആദ്യമാണെന്നും വിദഗ്ധര്‍ പറയുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam