ഇന്ന് നടക്കുന്ന സിപിഎം യോഗത്തില്‍ പി.കെ.ശശി പങ്കെടുക്കില്ല

Published : Sep 13, 2018, 04:08 PM ISTUpdated : Sep 19, 2018, 09:24 AM IST
ഇന്ന് നടക്കുന്ന സിപിഎം യോഗത്തില്‍ പി.കെ.ശശി പങ്കെടുക്കില്ല

Synopsis

സിപിഎം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം പി.കെ. ശശി പങ്കെടുക്കില്ല.  ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുരേഷ് ബാബുവാകും മേൽകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുക. 

ചെർപ്പുളശ്ശേരി: സിപിഎം ചെർപ്പുളശ്ശേരി ഏരിയ കമ്മിറ്റി യോഗം ഇന്ന് ചേരും. ജില്ലാ സെക്രട്ടേറിയറ്റ് അംഗം കൂടിയായ പി.കെ. ശശി എംഎല്‍എ പങ്കെടുക്കില്ല. ജില്ലാ സെക്രട്ടേറിയറ്റ് അംഗമായ സുരേഷ് ബാബുവാകും മേൽകമ്മിറ്റി തീരുമാനങ്ങൾ റിപ്പോർട്ട് ചെയ്യുക. 

അതേസമയം,  ലൈംഗീക പീഡനാരോപണം നേരിടുന്ന പി.കെ.ശശി എം.എൽ.എയ്ക്കെതിരെ നേതൃത്വത്തിന്‍റെ ഭാഗത്തുനിന്നുമുള്ള മൌനത്തില്‍ രൂക്ഷ വിമര്‍ശനം. ഡിവൈഎഫ്ഐ പാലക്കാട് ജില്ലാ കമ്മിറ്റി യോഗത്തിലാണ് നേതാക്കൾക്കളുടെ മൗനത്തിനെതിരെ രൂക്ഷവിമർശനം ഉയര്‍ന്നത്.  

ഇരയ്ക്കൊപ്പമാണ് സംഘടന നിൽക്കേണ്ടതെന്ന് ഒരു വിഭാഗം പ്രവർത്തകർ യോഗത്തിൽ നിലപാടെടുത്തു. പി കെ ശശിക്കെതിരെ ആരോപണം ഉയർന്നത്തിനു ശേഷം ആദ്യമായാണ് ബുധനാഴ്ച പാലക്കാട് ജില്ലാ കമ്മിറ്റി ചേരുന്നത്. ഡിവൈഎഫ്ഐ വനിതാ നേതാവ് നൽകിയ ലൈംഗിക പീഡന പരാതിയിൽ  സി പി എം അന്വേഷണം പ്രഖ്യാപിച്ചിട്ടും ഇരയ്ക്കൊപ്പം നിൽക്കുന്ന നിലപാടല്ല ഡിവൈഎഫ്ഐ ജില്ലാ നേതൃത്വം സ്വീകരിയ്ക്കുന്നതെന്നും ഒരു വിഭാഗം ആരോപിച്ചു. 


 

PREV

കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ  എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ.  Malayalam News   തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട ആക്രമണം: 'ലജ്ജിപ്പിക്കുന്നത്, രണ്ടാമത്തെ സംഭവം, ശക്തമായ നടപടിയെടുത്തില്ലെങ്കിൽ സമരം': എ തങ്കപ്പൻ
ഭരണഘടന ഉയര്‍ത്തി സത്യപ്രതിജ്ഞ ചെയ്ത് വൈഷ്ണ സുരേഷ്; വെട്ടിയ വോട്ട് തിരികെ പിടിച്ച് പോരാടി, 25 കൊല്ലത്തിന് ശേഷം മുട്ടടയിൽ യുഡിഎഫ് കൗൺസിലര്‍