തെറ്റ് പറ്റി; ഐഎസ് തീവ്രവാദികള്‍ക്കൊപ്പം പോയത് പോലെ തോന്നിയെന്ന് ആര്‍എസ്എസ് നേതാവ്

Published : Dec 01, 2016, 11:20 AM ISTUpdated : Oct 04, 2018, 04:49 PM IST
തെറ്റ് പറ്റി; ഐഎസ് തീവ്രവാദികള്‍ക്കൊപ്പം പോയത് പോലെ തോന്നിയെന്ന് ആര്‍എസ്എസ് നേതാവ്

Synopsis

നവംബര്‍ 27നായിരുന്നു പത്മകുമാര്‍ സിപിഎമ്മില്‍ ചേര്‍ന്നത്. സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പനൊപ്പം നടത്തിയ പത്രസമ്മേളനത്തിലാണ് പത്മകുമാര്‍ സിപിഎമ്മില്‍ ചേരുന്ന വിവരം പ്രഖ്യാപിച്ചിരുന്നത്. കഴിഞ്ഞ 42 വര്‍ഷമായി ആര്‍എസ്എസിന്റെ സജീവ പ്രവര്‍ത്തകനായിരുന്നു തിരുവനന്തപുരം കരമന മേലാറന്നൂര്‍ സ്വദേശിയായ പത്മകുമാര്‍. 

ആര്‍എസ്എസിന്റെ കൊല്ലം, കണ്ണൂര്‍, ചെങ്ങന്നൂര്‍ ജില്ലാ പ്രചാരക്, കണ്ണൂര്‍കാസര്‍കോട് വിഭാഗ് പ്രചാരക്, തിരുവനന്തപുരംകൊല്ലം വിഭാഗ് ശാരീരിക് പ്രമുഖ് എന്നീ സ്ഥാനങ്ങളും വഹിച്ചിട്ടുണ്ട്. നോട്ട് നിരോധനത്തോടുള്ള എതിര്‍പ്പും ആര്‍എസ്എസില്‍ പ്രവര്‍ത്തിച്ചതിലുള്ള കുറ്റബോധവുമാണ് തന്നെ സിപിഎമ്മിലേക്കെത്തിച്ചതെന്നായിരുന്നു പത്മകുമാര്‍ പറഞ്ഞിരുന്നത്. വരും ദിവസങ്ങില്‍ കൂടുതല്‍ ബിജെപി പ്രവര്‍ത്തകര്‍ സിപിഎമ്മിലേക്കെത്തുമെന്നായിരുന്നു പത്മകുമാറിന്റെ വാക്കുകള്‍. എന്നാല്‍ പത്മകുമാറിന്റെ തിരിച്ച് പോക്ക് സിപിഎമ്മിനെ ഞെട്ടിച്ചിരിക്കുകയാണ്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശ്രീലേഖയെ അനുനയിപ്പിക്കാൻ വിവി രാജേഷ്, സത്യപ്രതിജ്ഞയ്ക്ക് പിന്നാലെ ഓടിയെത്തിയത് വീട്ടില്‍; പ്രധാന നേതാക്കളെ സന്ദർശിക്കുന്നു എന്ന് പ്രതികരണം
വീട്ടിൽ സൂക്ഷിച്ച നാടൻ തോക്ക് പരിശോധിക്കുന്നതിനിടെ അബദ്ധത്തിൽ യുവാവിന് വെടിയേറ്റു; സംഭവം കാസർകോട് ചിറ്റാരിക്കാലിൽ