'ശബരിമലയില്‍ പൊലീസ് അതിക്രമം': ജുഡീഷ്യല്‍‌ അന്വേഷണം വേണമെന്ന് പി.എസ് ശ്രീധരന്‍പിള്ള

By Web TeamFirst Published Oct 18, 2018, 11:36 AM IST
Highlights

ശബരിമലയിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിളള. എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് സമരപന്തല്‍ പൊളിച്ചത് എന്നും  ശ്രീധരന്‍പിളള ചോദിച്ചു. തന്ത്രി കുടുംബത്തിലെ പ്രായമായവരെ എന്തിന് അറസ്റ്റ് ചെയ്തു, അവര്‍ എന്ത് തെറ്റു ചെയ്തു?  നിലയ്ക്കലില്‍ ബിജെപി നീതി നിഷേധസമരം തുടങ്ങും. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടയടക്കുന്നത് വരെ എല്ലാ ദിവസവും സമരം നടത്തും

 

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് അതിക്രമത്തില്‍ ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ പി.എസ്. ശ്രീധരന്‍പിളള. എന്ത് അടിസ്ഥാനത്തിലാണ് പൊലീസ് സമരപന്തല്‍ പൊളിച്ചത് എന്നും  ശ്രീധരന്‍പിളള ചോദിച്ചു. തന്ത്രി കുടുംബത്തിലെ പ്രായമായവരെ എന്തിന് അറസ്റ്റ് ചെയ്തു, അവര്‍ എന്ത് തെറ്റു ചെയ്തു?  നിലയ്ക്കലില്‍ ബിജെപി നീതി നിഷേധസമരം തുടങ്ങും. നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് ഒരു സംഘം യുവമോര്‍ച്ച പ്രവര്‍ത്തകര്‍ നടയടക്കുന്നത് വരെ എല്ലാ ദിവസവും സമരം നടത്തും. ഒരു മാസം നീണ്ടുനില്‍ക്കുന്ന പ്രചാരണപരിപാടികള്‍ നടത്തും. ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

അക്രമം ഉണ്ടാക്കി, പ്രതിഷേധം സൃഷ്ടിച്ച് അവ പുറം ലോകത്തറിയിച്ച് ശബരിമലയെ തകര്‍ക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ശബരിമലയെ കലാപഭൂമി ആക്കുകയാണ്. ഇന്ന്  144 പ്രഖ്യാപിക്കേണ്ട സാഹചര്യമില്ലായിരുന്നു. ഇനി സമരം ശക്തമായി കൊണ്ടുപോകുമെന്ന് പി.എസ് ശ്രീധരന്‍പിളള പറഞ്ഞു. ശബരിമല കലാപ ഭൂമിയാക്കാന്‍ ബിജെപി പ്രവര്‍‌ത്തകര്‍ ഇതുവരെ ശ്രമിച്ചിട്ടില്ല എന്നും അദ്ദേഹം പറഞ്ഞു.

ശബരിമലയിലെ സ്ത്രീ പ്രവേശനം വേണോ എന്ന കാര്യത്തില്‍ കേരളത്തിലെ സ്ത്രീകളുടെ അഭിപ്രായം എടുക്കണമെന്നും ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു.
 

click me!