
പത്തനംതിട്ട: ശബരിമലയില്‍ മനുഷ്യാവകാശ ലംഘനമെന്ന് പിഎസ് ശ്രീധരന്‍പിള്ള. ശബരിമലയിലേത് ദുരന്ത പൂര്‍ണമായ അന്തരീക്ഷമാണെന്നും വിശ്വാസികളുടെ മനുഷ്യാവകാശം ലംഘിക്കപ്പെട്ടുവെന്നും പിഎസ് ശ്രീധരന്‍പിള്ള മാധ്യമങ്ങളോട് പറഞ്ഞു. കേന്ദ്ര മനുഷ്യാവകാശ കമ്മീഷന് ബിജെപി പരാതി നൽകിയിട്ടുണ്ട്. ശബരിമലയിലെ കടന്നുകയറ്റത്തില്‍ സംസ്ഥാന സര്‍ക്കാര്‍ മാപ്പ് പറയണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ശബരിമലയില്‍ ഇന്ന് നടന്നത് എന്താണെന്ന് വ്യക്തമായിട്ടില്ലെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരെ ആക്രമിച്ചിട്ടുണ്ടെങ്കില്‍ അത് തെറ്റാണ്. എന്നാല്‍, മാധ്യമങ്ങളില്‍ വന്ന ദൃശ്യങ്ങളെ വിശ്വാസമില്ലെന്നും ശ്രീധരന്‍പിള്ള വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. കുറ്റക്കാര്‍ക്കെതിരെ നടപടിയെടുക്കണമെന്ന് ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. വത്സന്‍ തില്ലങ്കേരി പതിനെട്ടാം പടിയില്‍ കയറി പൊലീസ് മൈക്ക് ഉപയോഗിച്ചതിനെ കുറിച്ച് തനിക്ക് അറിയില്ല. വത്സന്‍ തില്ലങ്കേരി ബിജെപിയുടെ ഭാഗമല്ല. അതില്‍ വിശദീകരണം ആവശ്യമെങ്കില്‍ അദ്ദേഹത്തോട് തന്നെ ചോദിക്കണമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam