പിവി അന്‍വറിന്‍റെ പാര്‍ക്കിന് അനുകൂലമായ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

Published : Oct 10, 2017, 07:11 AM ISTUpdated : Oct 04, 2018, 07:54 PM IST
പിവി അന്‍വറിന്‍റെ പാര്‍ക്കിന് അനുകൂലമായ റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതിയില്‍

Synopsis

കൊച്ചി: പി വി അന്‍വര്‍ എംഎല്‍എയുടെ കോഴിക്കോട് കൂടരഞ്ഞിയിലെ പിവിആര്‍ പാര്‍ക്കിന്  അനുകൂലമായ  മലിനീകരണ നിയന്ത്രണ ബോര്‍ഡിന്‍റെ  റിപ്പോര്‍ട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. നേരത്തെ മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനെത്തുടര്‍ന്ന് മലിനീകരണ നിയന്ത്രണ ബോര്‍ഡ് പാര്‍ക്കിന് പ്രവര്‍ത്തനാനുമതി നിഷേധിച്ചിരുന്നു. ഇതിനെ ചോദ്യം ചെയ്താണ് പി വി അന്‍വര്‍ ഹൈക്കോടതിയിലെത്തിയത്.

ഹൈക്കോടതി നിര്‍ദ്ദേശ പ്രകാരം നടത്തിയ പരിശോധനയില്‍ ന്യൂനതകള്‍ പരിഹരിച്ചതായുള്ള റിപ്പോര്‍ട്ട് ഇന്നലെ മലിനീകരണ നിയന്ത്രണ ബോര്‍ഡ് കോടതിയില്‍ സമര്‍പ്പിച്ചു. പിന്‍വലിച്ച അനുമതി മടക്കി നല്‍കാമെന്നും ബോര്‍ഡ് നിലപാടെടുത്തു. തുടര്‍ന്നാണ് കേസ് ഇന്നത്തേക്ക് മാറ്റിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇത് പാര്‍ട്ടി ഗ്രാമം, ആളുകള്‍ വൈകാരികമാകും, ജി സുധാകരൻ പാര്‍ട്ടി വിടുമെന്ന് കരുതിയില്ലെന്ന് വിഎ അരുണ്‍കുമാര്‍
കെ സുധാകരൻ ഉടക്കിൽത്തന്നെ; ഉറപ്പ് കിട്ടാതെ ദില്ലിയിലേക്കില്ല, അടൂർ പ്രകാശിന് മാത്രം ഇളവെന്ന അഭ്യൂഹം പ്രകോപിപ്പിച്ചെന്ന് സൂചന