കനത്ത മഴയില്‍ വയനാട്ടില്‍ 200 ഏക്കര്‍ പുഞ്ചക്കൃഷി നശിച്ചു

Web Desk |  
Published : Jun 15, 2018, 11:59 AM ISTUpdated : Oct 02, 2018, 06:32 AM IST
കനത്ത മഴയില്‍ വയനാട്ടില്‍ 200 ഏക്കര്‍ പുഞ്ചക്കൃഷി നശിച്ചു

Synopsis

200 ഏക്കര്‍ നെല്‍കൃഷി നശിച്ചു വിളവെടുക്കേണ്ട നെല്‍കൃഷിയാണ് നശിച്ചത്

വയനാട്: പനമരത്ത് പാടശേഖരങ്ങളില്‍ വെള്ളം കയറി പുഞ്ചക്കൃഷി നശിച്ചു. വെണ്ണിയോട് അമ്പലക്കടവിലെ പാടശേഖരങ്ങളിലാണ് വെള്ളകയറി 200 ഏക്കര്‍ നെല്‍കൃഷി നശിച്ചത്. പ്രദേശത്തെ വാഴ, ഇഞ്ചി തോട്ടങ്ങളിലും വെള്ളം കയറിയിട്ടുണ്ട്. ജില്ലയില്‍ പുഞ്ചക്കൃഷി കൂടുതല്‍ നടക്കുന്ന പ്രദേശങ്ങളില്‍ ഒന്നാണ് കോട്ടക്കടവ് പഞ്ചായത്തിലെ അമ്പലക്കടവ് പാടശേഖരം. മെയ് അവസാനത്തോടെ വിളവെടുക്കേണ്ട നെല്‍കൃഷിയാണ് വെള്ളം കയറി നശിച്ചത്. വേനല്‍മഴ നേരത്തെയെത്തിയതിനാല്‍ യന്ത്രസഹായത്തോടെയുള്ള കൊയ്ത്ത് സാധ്യമല്ലായിരുന്നു. 

ഇതിനൊപ്പം തൊഴിലാളിക്ഷാമം കൂടി ഉണ്ടായതോടെ കൊയ്ത്ത് പതിവിലും വൈകി. വെള്ളംകയറി നെല്‍ച്ചെടി ചീഞ്ഞതിനാല്‍ വൈക്കോലും കിട്ടില്ല. ഇതെല്ലാം കൂടിയാകുമ്പോള്‍ ലക്ഷങ്ങളുടെ നഷ്ടമാണ് അമ്പലക്കടവില്‍ മാത്രം ഉണ്ടായിരിക്കുന്നത്. പ്രദേശത്ത് ചിലയിടങ്ങളിലെ ഇഞ്ചിക്കൃഷി പൂര്‍ണമായും വെള്ളത്തിനടിയിലാണ്. ഓണത്തിനായി വിളവെടുക്കേണ്ട വാഴകളും വെള്ളം പൊങ്ങി നശിച്ചിട്ടുണ്ട്. കര്‍ഷകര്‍ സര്‍ക്കാര്‍ നഷ്ടപരിഹാരം ലഭ്യമാക്കണമെന്നാണ് ആവശ്യം. അമ്പലക്കടവിന് പുറമെ സുല്‍ത്താന്‍ബത്തേരി, പുല്‍പ്പള്ളി, മേപ്പാടി, താഴത്തൂര്‍, കൊഴുവണ പ്രദേശങ്ങളിലും വാഴത്തോട്ടങ്ങള്‍ വ്യാപകമായി നശിച്ചിട്ടുണ്ട്.

നെന്മേനി പഞ്ചായത്തിലുള്‍പ്പെട്ട കോളിയാടിക്കടുത്ത മാടക്കര തോട് കരകവിഞ്ഞതോടെ തോടിന്റെ ഇരുകരകളിലും ഉണ്ടായിരുന്ന വാഴക്കൃഷി വെള്ളത്തിനടിയിലായി. മാടക്കര-ചീരാല്‍ റോഡില്‍ അപകടത്തിലായ പാലം ജനജീവിതത്തിന് ഭീഷണിയുയര്‍ത്തുകയാണ്. കനത്തമഴയില്‍ കേരള-തമിഴ്‌നാട് അതിര്‍ത്തിയില്‍ നിന്ന് കുത്തിയൊഴുകിയെത്തുന്ന വെള്ളമാണ് പാലത്തിന് ഭീഷണിയായിരിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്, നാളെ മുതൽ ഇന്ത്യൻ റെയിൽവേയുടെ വർധിപ്പിച്ച ടിക്കറ്റ് നിരക്ക്, 215 കി.മി വരെ ഓര്‍ഡിനറി ടിക്കറ്റിന് വില കൂടില്ല
ഇടുക്കിയിൽ വീടിന് തീപിടിച്ച് ഒരാൾ വെന്തുമരിച്ചു; മൃതദേഹം പൂർണമായി കത്തിക്കരിഞ്ഞ നിലയിൽ, അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ്