Latest Videos

നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം

By Web DeskFirst Published Jun 25, 2018, 7:22 PM IST
Highlights
  • നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം
     

തിരുവനന്തപുരം:നെല്‍വയല്‍ തണ്ണീര്‍ത്തട നിയമഭേദഗതി ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം. നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ പാസാക്കിയ ദിവസത്തെ കേരളാ നിയമസഭയുടെ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് രമേശ് ചെന്നിത്തല വിശേഷിപ്പിച്ചത്. എന്നാല്‍ പ്രതിപക്ഷ പ്രതിഷേധങ്ങള്‍ക്കിടെ ബില്‍ പാസാക്കി. ബില്ലിനെതിരായ പ്രതിഷേധത്തിന് പിന്നാലെ ബില്‍ കീറിയെറിഞ്ഞ് പ്രതിപക്ഷം സഭ വിട്ടു.എന്നാല്‍ പ്രതിപക്ഷത്തോട് സഹതാപമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.

അതേസമയം നെൽവയൽ തണ്ണീർത്തട നിയമ ഭേദഗതി സംബന്ധിച്ച് പ്രതിപക്ഷം തെറ്റിദ്ധാരണ പരത്തുന്നുവെന്ന് റവന്യൂ മന്ത്രി ഇ.ചന്ദ്രശേഖരന്‍ ആരോപിച്ചിരുന്നു‍. ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാൻ ആണ് പ്രതിപക്ഷത്തിന്റെ ശ്രമമെന്ന് റവന്യൂമന്ത്രി പറഞ്ഞു.

പ്രതിപക്ഷ പ്രതിഷേധത്തിനിടെയാണ് നെൽവയൽ തണ്ണീർത്തട ഭേദഗതി ബിൽ നിയമസഭയില്‍ ഇന്ന് പരിഗണിച്ചത്. സ്വകാര്യ ആവശ്യങ്ങൾക്കും ഭാവിയിൽ നിലം നികത്താൻ അവസരം നൽകുന്നതാണ് ബില്ലെന്ന് രമേശ് ചെന്നിത്തല ആരോപിച്ചു. 2008ൽ വിഎസ് സർക്കാർ കൊണ്ടുവന്ന ബില്ലിന്റെ ചരമക്കുറിപ്പ് ആണ് പിണറായി സർക്കാരിന്റെ ഭേദഗതി എന്ന് വിഡി സതീശൻ ആരോപിച്ചു. 


 

click me!