നെല്ല് സംഭരണം പ്രതിസന്ധിയിലാക്കി നെല്ലുടമകളുടെ നിലപാട്

Published : Nov 10, 2017, 07:17 AM ISTUpdated : Oct 05, 2018, 12:00 AM IST
നെല്ല് സംഭരണം പ്രതിസന്ധിയിലാക്കി നെല്ലുടമകളുടെ നിലപാട്

Synopsis

ആലപ്പുഴ: കുട്ടനാട്ടിലെ നെല്ല് സംഭരണം പ്രതിസന്ധിയിലാക്കി നെല്ലുടമകളുടെ നിലപാട്. കനത്ത മഴയില്‍ ടണ്‍ കണക്കിന് നെല്ലാണ് അപ്പര്‍ കുട്ടനാട്ടില്‍ മാത്രം കെട്ടിക്കിടക്കുന്നത്. ഒരു ക്വിന്റൽ നെല്ലിന് 13 കിലോ വരെ കുറച്ച് മാത്രമേ സംഭരിക്കുവെന്ന നെല്ലുടമകളുടെ നിലപാടാണ് നെല്ലു സംഭരണത്തിന് പ്രതിസന്ധിയാവുന്നത്.  കടമെടുത്തും നഷ്ടം സഹിച്ചുമാണ് കര്‍ഷകര്‍ കുട്ടനാട്ടില്‍ നെല്‍ കൃഷി നടത്തുന്നത്. 

നെല്ലിന്റെ ഗുണനിലവാരം സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ പരിശോധിച്ച ശേഷമാണ് പതിര് മാറ്റുന്നത്. ഈർപ്പവും പതിരും നോക്കി ശരാശരി 4 കിലോ വരെ നെല്ല് കുറച്ചാണ് കർഷകരിൽ നിന്നും ശേഖരിക്കുന്നത്. എന്നാൽ ചില മില്ലുടമകൾ 13 കിലോ വരെ ചോദിച്ചതിനാൽ കർഷകർ നെല്ല് കൊടുക്കാൻ തയ്യാറല്ല. ഇതിനാൽ ഒരു പാടശേഖരത്തിൽ മാത്രം 800 കിലോ നെല്ലാണ് ഒരു മാസമായി കെട്ടിക്കിടക്കുന്നത്. 

ആയിരം മണി നെല്ലെടുത്താൽ 28 ഗ്രാമുണ്ടാകണമെന്നാണ് പുതിയ ഗുണനിലവാര മാനദണ്ഡം. ഈ മാനദണ്ഡം മാറ്റണമെന്നാണ് കർഷകരുടെ ആവശ്യം
എന്നാൽ സർക്കാർ നിശ്ചയിക്കുന്ന മാദണ്ഡത്തിനനുസരിച്ചാണ് നെല്ലെടുക്കുന്നതെന്നാണ് മില്ലുകടമകളുടെ വിശദീകരണം. പതിരെടുത്താൻ നഷ്ടമുണ്ടാകും. നൂറ് കിലോ നെല്ലെടുത്താൽ 68 കിലോ അരിയായി നൽകണമെന്നാണ് സപ്ലെകോ ആവശ്യപ്പെടുന്നത്. ഈ മാനദണ്ഡം ബുദ്ധിമുട്ടുണ്ടാക്കുന്നുവെന്നാണ് മില്ലുകടമകളുടെ വാദം. വാദപ്രതിവാദങ്ങൾ ശക്തമാകുമ്പോഴും തുലാമഴയിൽ സംഭരണം വൈകുന്നത് കർഷകർക്ക് ഇരുട്ടടിയാണ് 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

അം​ഗൻവാടിക്ക് പുറത്ത് പൊരിവെയിലിൽ കുട്ടികൾക്കൊപ്പം പാത്രത്തിൽ ഭക്ഷണം കഴിക്കുന്ന ആടുകൾ; മധ്യപ്രദേശിൽ അന്വേഷണത്തിന് ഉത്തരവ്
'തെരഞ്ഞെടുപ്പ് അലങ്കോലമാക്കാൻ ഇന്ത്യൻ മണ്ണ് ഉപയോ​ഗിക്കുന്നു'; ആരോപണവുമായി ബംഗ്ലാദേശ്, മറുപടി നൽകി ഇന്ത്യ