യേശുദാസിന് പത്മവിഭൂഷണ്‍; ചേമഞ്ചേരിക്കും ശ്രീജേഷിനും പത്മശ്രീ

By Web DeskFirst Published Jan 24, 2017, 2:05 PM IST
Highlights

ദില്ലി: ഗായകന്‍ കെ.ജെ.യേശുദാസിനു രാജ്യം പത്മവിഭൂഷണ്‍ നല്‍കി ആദരിക്കും.ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം, പി ആര്‍ ശ്രീജേഷ്, മീനാക്ഷിയമ്മ, പാറശാല ബി പൊന്നമ്മാള്‍ എന്നിവര്‍ക്കു പത്മശ്രീ പുരസ്കാരം പ്രഖ്യാപിച്ചു. ആകെ 89 പേരാണ് ഇത്തവണ പത്മ പുരസ്കാരപട്ടികയില്‍ ഉള്ളത്.

കേന്ദ്രസര്‍ക്കാര്‍ പുറത്തുവിട്ട 89 പേരുടെ പത്മ പുരസ്കാര പട്ടികയില്‍ ആദ്യ പേര് ഗായകന്‍ കെ ജെ യേശുദാസിന്റെതാണ്. യേശുദാസിനു പത്മവിഭൂഷണ്‍ നല്‍കിയാണ് രാജ്യം ആദരിക്കുന്നത്. 2002ല്‍ യേശുദാസിനു പത്മഭൂഷണ്‍ സമ്മാനിച്ചിരുന്നു. യേശുദാസിനു പുറമേ മുരളി മനോഹര്‍ ജോഷി, ശരദ് പവാര്‍, സദ്ഗുരു ജഗ്ഗി വാസുദേവ്, ഉടുപ്പി രാമചന്ദ്ര റാവു, എന്നിവര്‍ക്കും പത്മ വിഭൂഷണ്‍ സമ്മാനിക്കും. സുന്ദര്‍ലാല്‍ പട്‌വ, പി എ സാങ്മ എന്നിവര്‍ക്കു മരണാനന്തര ബഹുമതിയായി പത്മ വിഭൂഷണ്‍ നല്‍കും.

അന്തരിച്ച എഴുത്തുകാരന്‍ ചോ രാമസ്വാമി ഉള്‍പ്പെടെ ഏഴുപേര്‍ക്ക് പത്മഭൂഷണ്‍ പ്രഖ്യാപിച്ചു. ആകെ എഴുപത്തിയഞ്ചു പേര്‍ക്കാണ് ഇത്തവണ പത്മശ്രീ ലഭിച്ചത്. കഥകളി ആചാര്യന്‍ ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, കവി അക്കിത്തം അച്യുതന്‍ നമ്പൂതിരി,സംഗീതജ്ഞ പാറശാല ബി പൊന്നമ്മാള്‍, ദേശീയ ഹോക്കി ടീം ക്യാപ്റ്റന്‍ പി ആര്‍ ശ്രീജേഷ്, കളരിപ്പയറ്റ് വിദഗ്ധ മീനാക്ഷിയമ്മ എന്നിവരാണ് പത്മശ്രീ ബഹുമതി നേടിയ മലയാളികള്‍.

കായിക താരങ്ങളായ, ദീപാ കര്‍മാക്കര്‍, സാക്ഷി മാലിക്മാരിയപ്പന്‍ തങ്കവേലു, ഗായകരായ കൈലാഷ് ഖേര്‍, അനുരാധ പ‍ഡ്‌വാള്‍ എന്നിവര്‍ക്കു പത്മശ്രീയുണ്ട്. 2016ല്‍ 112 പേര്‍ക്കു പത്മ അവാര്‍ഡുകളുണ്ടായിരുന്നെങ്കില്‍ ഇത്തവണ അത് 89 ആയി കുറച്ചു.

പത്മവിഭൂഷണ്‍ പുരസ്കാരം

കെ.ജെ.യേശുദാസ്(ഗായകന്‍)

പത്മഭൂഷണ്‍ പുരസ്കാരം

ആശാ പരേഖ്(നടി), സോനു നിഗം(ഗായകന്‍), ഋഷി കപൂര്‍(നടന്‍), കൈലാഷ് ഖേര്‍(ഗായകന്‍), മനോജ് ബാജ്പേയി(നടന്‍)

പത്മശ്രീ പുരസ്കാരം

ഭാവന സോമയ്യ(സിനിമാ നിരൂപണം), അനുരാധാ പൊഡ്‌വാള്‍(ഗായിക), വിരാട് കൊഹ്‌ലി(ക്രിക്കറ്റ്), ദീപാ മാലിക്(പാരാലിംപിക്സ് മെഡല്‍ ജേതാവ്), ദിപ കര്‍മാക്കര്‍(ജിംനാസ്റ്റിക്സ്), വികാസ് ഗൗഡ(ഡിസ്ക‌സ് ത്രോ), പി ആര്‍ ശ്രീജേഷ്(ഹോക്കി), ഡോ,സുനിതി സോളമന്‍(എയ്ഡ്സ് ഗവേഷക)

click me!