
ദില്ലി: പി.പരമേശ്വരൻ, ഇളയരാജ എന്നിവര്‍ പത്മവിഭൂഷണും ഫിലിപ്പോസ് മാര്‍ ക്രിസ്റ്റോസ്റ്റ പത്മഭൂഷണും ഏറ്റുവാങ്ങി. ഭാരതരത്നയ്ക്ക് ശേഷം രാജ്യത്തെ രണ്ടാമത്തെ സിവിലിയന്‍ ബഹുമതിയാണ് പത്മവിഭൂഷണ്‍.
സംഗീത സംവിധായകന്‍ ഇളയ രാജ, സംഗീതജ്ഞന്‍ ഗുലാം മുസ്തഫ ഖാന്‍, ഭാരതീയ വിചാര കേന്ദ്രം ഡയറക്ചര്‍ പി പരമേശ്വരന്‍ എന്നിവര്‍ പത്മവിഭൂഷനും ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പൊലീത്ത, കായികതാരം പങ്കജ് അദ്വാനി, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണി, റഷ്യയുടെ ഇന്ത്യന്‍ അംബാസിഡറായിരുന്ന അലക്സാണ്ടര്‍ കടകിന്‍, രാമചന്ദ്രന്‍ നാഗസ്വാമി, വേദ് പ്രകാശ് നന്ദ, ലക്ഷമണ്‍ പൈ, അരവിന്ദ് പരീഖ്, ശാരദ സിന്‍ഹ എന്നിവര്‍ക്ക് പത്മഭൂഷണുമാണ് സമര്‍പ്പിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam