നിയമസഭ കയ്യാങ്കളി കേസ്: പൊതുതാൽപര്യ ഹർജി തള്ളി

By Web DeskFirst Published Mar 20, 2018, 7:06 PM IST
Highlights
  • നിയമസഭയിലെ കൈയാങ്കളി കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന ഹർജി തള്ളി

തിരുവനന്തപുരം: നിയമസഭയിലെ കൈയാങ്കളിയില്‍ ജനപ്രതിനിധികൾക്കെതിരായ കേസുകൾ പരിഗണിക്കുന്ന കൊച്ചിയിലെ കോടതിയിലേക്ക് മാറ്റണമെന്ന ഹർജി തള്ളി. തിരുവനന്തപുരം സി ജെ എം കോടതിയാണ് പൊതുതാൽപര്യ ഹർജി തളളിയത്.

കേരള നിയമസഭക്ക് നാണക്കേടുണ്ടാക്കിയ സംഭവം. മാണിയെ തടയാനുള്ള എൽഡിഎഫ് എംഎൽമാരുടെ ശ്രമത്തിനിടെ ഉണ്ടായത് നിയമസഭ മുമ്പ്  കാണാത്ത രംഗങ്ങള്‍. സ്പീക്കറുടെ കേസരയും മൈക്കും കമ്പ്യൂട്ടറും തകർത്തിന് ആറു ഇടത് എംഎൽഎമാർക്കെതിരെ കേസെടുത്തിരുന്നു.  രണ്ടു ലക്ഷം രൂപയുടെ പൊതു മുതൽ നശിപ്പിച്ചുവെന്നായിരുന്നു കുറ്റപത്രം.  വി ശിവൻകുട്ടി, ഇ.പി ജയരാജൻ, കെ.ടി.ജലീൽ, കെ അജിത്, കുഞ്ഞഹബമ്മദ് മാസ്റ്റർ സികെ സദാശിവന്‍ എന്നിവര്‍ പ്രതികളായിരുന്നു.

click me!