
ഇസ്താംബൂള്‍: പതിനെട്ട്കുട്ടികളെ ലൈംഗികാതിക്രമത്തിന് ഇരയാക്കിയ സ്ക്കൂള്‍ ജീവനക്കാരന് 572 വർഷം തടവെന്ന് റിപ്പോട്ട്. തുർക്കിയിലെ ഒരു കോടതിയാണ് പ്രതിക്ക് 572 വർഷം തടവ് വിധിച്ചത്.
18 കുട്ടികളെ ബലാത്സംഗം ചെയ്തതിന് 540 വർഷമാണ് തടവ്. ബ്ലാക്ക് മെയിലിങ്ങ് , അശ്ലീലം പ്രചരിപ്പിക്കല്‍ തുടങ്ങിയവക്കാണ് 32 വർഷം തടവ്. ഇവ രണ്ടിനും കൂടി 571 വർഷവും 11 മാസവും 25 ദിവസവുമാണ് പ്രതി ശിക്ഷ അനുഭവിക്കേണ്ടത്. ഡോഗാന്‍ ന്യൂസ് ഏജന്‍സിയും ഹൂരിയറ്റ് ഡെയലിയുമാണ് വാർത്ത റിപ്പോട്ട് ചെയ്തിരിക്കുന്നത്.
2012 മുതലാണ് പ്രതിയായ ഇമാം സ്കൂളില്‍ ജോലിക്കെത്തിയത്. കുട്ടികളെ ശാരീരികമായി ആക്രമിച്ച് അശ്ലീല സിനിമകള്‍ കാണാനും പുകവലിക്കാനും ഇമാം നിര്‍ബന്ധിക്കുമായിരുന്നെന്ന് ഹൂരിയറ്റ് ഡെയ്‍ലി റിപ്പോട്ട് ചെയ്യുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam