അതിര്‍ത്തിയില്‍ ഇന്ത്യന്‍ വെടിവയ്പ്പ്: ഏഴ് പാക് സൈനികര്‍ മരിച്ചു

By Web DeskFirst Published Nov 14, 2016, 12:51 PM IST
Highlights

നിയന്ത്രണ രേഖയില്‍ ബീംബര്‍ മേഖലയില്‍ ഇന്നലെ രാത്രി ഇന്ത്യ നടത്തിയ വെടിവെയ്പ്പിലാണ് ഏഴ് പാകിസ്ഥാന്‍ സൈനികര്‍ മരിച്ചത്. പാകിസ്ഥാന്‍ റേഞ്ചേഴ്‌സിന്റെ മാധ്യമവിഭാഗമായ ഇന്റര്‍ സെര്‍വ്വീസസ് പബ്ലിക് റിലേഷന്‍സ് ഫേസ്ബുക്കിലൂടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചത്. ഇന്ത്യന്‍ സൈനിക പോസ്റ്റുകള്‍ക്കുനേരെ ശക്തമായി തിരിച്ചടിച്ചെന്നും പാകിസ്ഥാന്‍ വ്യക്തമാക്കി. 

അടുത്തിടെ ഇന്ത്യന്‍ സൈന്യത്തിന്റെ പ്രത്യാക്രമണത്തില്‍ പാകിസ്ഥാന്‍കാരായ 25 സിവിലിയന്‍മാര്‍ മരിച്ചെന്നാണ് റിപ്പോര്‍ട്ട്. ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചെന്ന് ആരോപിച്ച് ആരോപിച്ച് ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ ഗൗതം ബംബാവാലെയെ വിളിച്ചുവരുത്തി പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയം പ്രതിഷേധം അറിയിച്ചു. 

അതിനിടെ നൗഷേരഅഖ്‌നൂര്‍ മേഖലയില്‍ പാകിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. ഇന്ത്യന്‍ സൈന്യം ശക്തമായി തിരിച്ചടിച്ചു. ജമ്മുകശ്മിരിലെ നൗഗാമില്‍ നുഴഞ്ഞുകയറ്റ ശ്രമം ഇന്ത്യന്‍ സൈനികര്‍ പരാജയപ്പെടുത്തി. ഒരു തീവ്രവാദിയെ സൈന്യം വധിച്ചു.
 

click me!