ജനങ്ങളുടെ ബുദ്ധിമുട്ട് ഉടന്‍ തീരില്ലെന്ന് പിണറായി; കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Published : Nov 14, 2016, 12:49 PM ISTUpdated : Oct 05, 2018, 12:11 AM IST
ജനങ്ങളുടെ ബുദ്ധിമുട്ട് ഉടന്‍ തീരില്ലെന്ന് പിണറായി; കേന്ദ്ര ധനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

Synopsis

ശബരിമല തീര്‍ത്ഥാടകരുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ പ്രാഥമിക സംഘങ്ങളെ കൂടി ഉള്‍പ്പെടുത്തി കൂടുതല്‍ കൗണ്ടറുകള്‍ തുറക്കുന്ന കാര്യം ആലോചിക്കുമെന്ന് കേന്ദ്ര ധനമന്ത്രി അരുണ്‍ ജയ്‍റ്റ്‍ലി, മുഖ്യന്ത്രിയോട് പറഞ്ഞു. സംസ്ഥാന ട്രഷറിക്ക് ബാങ്കുകളുടെ പദവി നല്കുന്ന കാര്യവും പരിഗണിക്കും. പണം പിന്‍വലിക്കല്‍ വിഷയത്തില്‍ കേരളത്തിന്റെ പ്രതിഷേധം അറിയിച്ചോ എന്ന ചോദ്യത്തോട് ഇക്കാര്യത്തില്‍ രണ്ട് നിലപാടുകളാണുള്ളതെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. കള്ളപ്പണം പിടികൂടാനുള്ള തീരുമാനത്തോട് സംസ്ഥാന സര്‍ക്കാറിന് പൂര്‍ണ്ണ യോജിപ്പാണ്. എന്നാല്‍ ജനങ്ങളെ ബുദ്ധിമുട്ടിക്കാന്‍ പാടില്ല.

കള്ളപ്പണവും കള്ളനോട്ടും ഇല്ലാതാക്കാന്‍ കേന്ദ്രത്തിന്റെ നിലപാട് സഹായിക്കുമെന്ന് ഇന്ന് പറഞ്ഞ തോമസ് ഐസക് എന്നാല്‍ ജനങ്ങളുടെ ബുദ്ധിമുട്ട് ഒഴിവാക്കാനുള്ള മുന്‍കരുതല്‍ വേണമായിരുന്നു എന്ന് വ്യക്തമാക്കി. ഇതിനിടെ പൊതുമേഖലാ ബാങ്കുകള്‍ക്ക് തുല്യമായി നോട്ട് മാറി നല്കാനുള്ള അവകാശം നല്കണമെന്ന് ആവശ്യപ്പെട്ട് സഹകരണബാങ്കുകള്‍ നല്‍കിയ ഹര്‍ജി സ്വീകരിച്ച ഹൈക്കോടതി കേന്ദ്ര സര്‍ക്കാരിന് നോട്ടീസയയ്‌ക്കും. കള്ളനോട്ടുകള്‍ കണ്ടെത്താന്‍ സഹകരണ ബാങ്കുകളില്‍ സംവിധാനമില്ലെന്ന് കേന്ദ്രസര്‍ക്കാര്‍ പ്രാഥമികമായി കോടതിയെ അറിയിച്ചു. ഇളവ് അനുവദിച്ചാല്‍ കളളപ്പണത്തിനെതിരായ നീക്കം അട്ടിമറിക്കപ്പെടുമെന്നും കേന്ദ്രം കോടതിയെ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഖമനെയിയും ഇറാന്‍ വന്‍തോക്കുകളും കൊല്ലപ്പെട്ടത് എങ്ങനെ, രഹസ്യവിവരങ്ങള്‍ പുറത്ത്
മധ്യസ്ഥ രാജ്യത്തെയും വിടാതെ ഇറാൻ; ഒമാനിലും ആക്രമണം, ഗൾഫ് മേഖല കനത്ത ജാഗ്രതയിൽ, ആറ് രാജ്യങ്ങളിൽ ഡ്രോൺ വർഷം