കൈനിറയെ സമ്മാനങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്നെത്തിയ അതിഥി

Web Desk |  
Published : Jun 28, 2018, 05:01 PM ISTUpdated : Oct 02, 2018, 06:43 AM IST
കൈനിറയെ സമ്മാനങ്ങള്‍ വാങ്ങാന്‍ അതിര്‍ത്തി കടന്നെത്തിയ അതിഥി

Synopsis

പാക് ബാലനെ കണ്ടുകിട്ടിയത് പൂഞ്ചില്‍ നിന്ന്  ഇന്ത്യ-പാക് ബന്ധത്തെ ശക്തിപ്പെടുത്താനുള്ള അവസരമെന്ന് സൈന്യം

നഗ്രോത: അതിര്‍ത്തി കടന്നെത്തിയ പാക് ബാലനെ നാല് ദിവസങ്ങള്‍ക്ക് ശേഷം ഇന്ത്യ കൈമാറി. കശ്മീരിലെ പൂഞ്ചിലൂടെ അതിര്‍ത്തി കടന്ന് ഇന്ത്യയിലെത്തിയ മുഹമ്മദ് അബ്ദുള്ള എന്ന ബാലനെ സൈന്യമാണ് ആദ്യം കണ്ടത്. നിയമങ്ങള്‍ നോക്കാതെ സൈന്യം അവനെ സ്വീകരിച്ചു. 

ഇക്കഴിഞ്ഞ 24നാണ് സൈന്യത്തിന്‍റെ മുന്നിലേക്ക് മുഹമ്മദ് എത്തുന്നത്. പൂഞ്ച് മേഖലയില്‍ നിന്ന് കണ്ടെടുത്ത കുട്ടിയെ അന്ന് തന്നെ സൈന്യം കശ്മീര്‍ പൊലീസിനെ ഏല്‍പിച്ചിരുന്നു. പിന്നീട് കുട്ടിയെ തിരിച്ചേല്‍പിക്കുന്നതിനുള്ള നടപടികള്‍ ഏറ്റെടുത്ത് നടത്തിയത് അവരായിരുന്നു. 

ഇന്ത്യ നല്‍കിയ കരുതലും സ്‌നേഹവും ഒപ്പം കുറേയധികം മിഠായികളും പുതിയ വസ്ത്രങ്ങളും സമ്മാനമായി കയ്യില്‍ കരുതിയാണ് മുഹമ്മദ് അബ്ദുള്ള പാക്കിസ്ഥാനിലേക്ക് തിരിച്ചത്

ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തെ ശക്തിപ്പെടുത്താനുള്ള അവസരമായാണ് ഈ സംഭവത്തെ കാണുന്നതെന്ന് പ്രതിരോധ വകുപ്പ് അറിയിച്ചു. മനുഷ്യത്വമുള്ള സമീപനം പ്രകീര്‍ത്തിക്കപ്പെടുമെന്നാണ് സൈന്യവും കരുതുന്നത്. നിഷ്‌കളങ്കരായ നാട്ടുകാരുമായി ഇടപെടുന്നതില്‍ നീതിയും ആദര്‍ശവും വച്ചുപുലര്‍ത്തുന്നവരാണ് ഇന്ത്യന്‍ സൈന്യമെന്നും പ്രതിരോധ വകുപ്പ് വക്താവ് പറഞ്ഞു.

ഇന്ത്യ നല്‍കിയ കരുതലും സ്‌നേഹവും ഒപ്പം കുറേയധികം മിഠായികളും പുതിയ വസ്ത്രങ്ങളും സമ്മാനമായി കയ്യില്‍ കരുതിയാണ് മുഹമ്മദ് അബ്ദുള്ള പാക്കിസ്ഥാനിലേക്ക് തിരിച്ചത്
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രായം തോൽക്കും ഈ മാളികപ്പുറത്തിന്റെ മുന്നിൽ! 102-ാം വയസിൽ മൂന്നാം തവണയും അയ്യപ്പനെ കാണാൻ പാറുക്കുട്ടിയമ്മ
കേരളം പിടിയ്ക്കാന്‍ ഉത്തരേന്ത്യയില്‍ നിന്നൊരു പാര്‍ട്ടി! ജെഎസ്എസ് താമരാക്ഷന്‍ വിഭാഗം ലയിച്ചു, കൂടെ മാത്യു സ്റ്റീഫനും