
ദില്ലി: നിയന്ത്രണരേഖയ്ക്ക് സമീപം ഇന്ത്യൻ സൈന്യം നടത്തുന്ന പ്രത്യാക്രമണം അവസാനിപ്പിക്കണമെന്ന് പാക്ക് റെയ്ഞ്ചേഴ്സ് അപേക്ഷിച്ചതായി ബിഎസ്എഫ്. അഖ്നൂരിന് സമീപത്തെ പാകിസ്ഥാൻ ബങ്കറുകളാണ് തകർത്തതെന്ന് സൈന്യം പാകിസ്ഥാൻ ഇനിയും അതിർത്തിയിൽ പ്രകോപനം തുടർന്നാൽ തക്കതായ മറുപടി നൽകുമെന്നും ബിഎസ്എഫ് ഐ ജി റാം അവ്താർ വ്യക്തമാക്കി. പാക് ബങ്കറുകൾക്ക് നേരെ റോക്കറ്റ് ആക്രമണമാണ് നടത്തിയതെന്നും ബിഎസ്എഫ് പറഞ്ഞു.
നിയന്ത്രണരേഖയില്‍ പാകിസ്ഥാന് കനത്ത തിരിച്ചടിയാണ് ഇന്ത്യന്‍ സൈന്യം നൽകിയത്. അഖ്നൂര്‍ മേഖലയിലെ പാക് ബങ്കറുകളാണ് ബിഎസ്എഫ് തകർത്തത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കശ്മീർ സന്ദർശത്തിന് പിന്നാലെയാണ് അതിർത്തിയിൽ ബിഎസ്എഫിന്റെ നടപടി.അഖ്നൂര്‍ മേഖലയിലെ തന്ത്രപ്രധാനമായ ചിക്കന്‍ നെക്ക് പ്രദേശത്തെ പാകിസ്ഥാന്‍ ബങ്കറുകള്‍ റോക്കറ്റ് ആക്രമണത്തിലൂടെ തകര്‍ത്തു.
ഒരു പാകിസ്ഥാന്‍ സൈനികന്‍ കൊല്ലപ്പെട്ടു എന്നാണ് വിവരം. റോക്കറ്റ് ആക്രമണത്തിന്‍റെ 19സെക്കന്‍റ് ദേര്‍ഘ്യമുള്ള വീഡിയോ ദൃശ്യങ്ങൾ സൈന്യം പുറത്തുവിട്ടു.സൈനിക നടപടി അവസാനിപ്പിക്കണമെന്ന് പാക് റെയ്ഞ്ചേഴ്സ് ഐജി ഫോണിലൂടെ ബിഎസ്എഫ് മേധാവിയോട് അപേക്ഷിച്ചതായും സൈന്യം വ്യക്തമാക്കി.അതിര്‍ത്തിയില്‍ പാകിസ്ഥാന്‍ വെടിവയ്പ്പ് തുടര്‍ന്നാല്‍ തക്കതായ മറുപടി നല്‍കുമെന്നും സൈന്യം മുന്നറിയിപ്പ് നല്‍കി
അതിനിടെ, ശ്രീനഗറില്‍ സിആര്‍പിഎഫ് വാഹനത്തിന് നേരെ ചിലർ കല്ലെറിഞ്ഞു. മൂന്ന് സൈനികർക്ക് പരിക്കേറ്റു. ഹന്ദ്വാരയിൽ സൈനികർക്ക് നേരെ കല്ലെറിഞ്ഞവരെ പിരിച്ചുവിടാൻ റബർ ബുള്ളറ്റ് പ്രയോഗിച്ചു. ഒമ്പതുവയസ്സുകാരനടക്കം 12 പേർക്ക് ഗുരുതര പരിക്കേറ്റു. കശ്മീർ വിഷയത്തിലെ ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്ന് പാകിസ്ഥാൻ പ്രതിനിധി മലീഹാ ലോധി ഐക്യരാഷ്ട്ര സഭയിൽ ആവശ്യപ്പെട്ടു. കശ്മീർ പ്രശ്നത്തിന് പരിഹാരം കാണാതെ താഴ് വരയിൽ സമാധാനമുണ്ടാകില്ലെന്ന് പാകിസ്ഥാൻ ഐക്യരാഷ്ട്ര സഭയിൽ ആവർത്തിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam