അതിർത്തി കടന്നെത്തിയ പാക്ക് ബാലനെ ഇന്ത്യ തിരിച്ചയച്ചു

Published : Jan 01, 2018, 10:32 PM ISTUpdated : Oct 04, 2018, 07:51 PM IST
അതിർത്തി കടന്നെത്തിയ പാക്ക് ബാലനെ  ഇന്ത്യ തിരിച്ചയച്ചു

Synopsis

ദില്ലി: ഇന്ത്യൻ അതിർത്തി കടന്നെത്തിയ പാകിസ്ഥാൻ ബാലനെ  ഇന്ത്യ തിരിച്ചയച്ചു. ശാരീരിക വെല്ലുവിളികൾ നേരിടുന്ന 12 വയസുകാരൻ ഹസ്നെയിൻ കഴിഞ്ഞ മെയിലാണ് പഞ്ചാബിലെ ഫിറോസ്പൂർ അതിർത്തി കടന്നെത്തിയത്.

ഇന്ത്യൻ സൈന്യത്തിന്‍റെ പിടിയിലായ ബാലൻ കുറ്റക്കാരനല്ലെന്ന് ഫിറോസ്പൂർ ജുവനൈൽ ജസ്റ്റീസ് ബോർഡ് കണ്ടെത്തി.  നവമാധ്യമങ്ങളിലൂടെ പാക് മാധ്യപ്രവ‍ർത്തക മെഹർ തെറാർ അടക്കം നടത്തിയ ഇടപെടലിലൂടെയാണ് ഹസ്നെയിന്‍റെ കുടുംബത്തെ കണ്ടെത്തിയത്. വിദേശകാര്യ മന്ത്രായലത്തിന്‍റെ നി‍ർദ്ദേശപ്രകാരം വാഗ അതിർത്തിയിൽ വച്ച് ഇന്ന് ഹസ്നെയിനെ പാക് അധികൃതർക്ക് കൈമാറി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കാത്തിരിപ്പിന് അവസാനം, 35 നും 60 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്ക് അപേക്ഷ നൽകാം, കേരള സർക്കാരിന്റെ പദ്ധതി, മാസം 1000 വീതം, അപേക്ഷ സ്വീകരിക്കുന്നു
സ്വതന്ത്ര വ്യാപാര കരാറിന് രൂപം നല്‍കി ഇന്ത്യയും ന്യൂസിലാൻഡും; ടെക്സ്റ്റൈൽസ്-തുകൽ മേഖലകൾക്ക് നേട്ടം, കൂടുതൽ തൊഴിൽ വിസകൾ നല്‍കാമെന്ന് ന്യൂസിലാൻഡ്