വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

Published : Jan 01, 2018, 09:21 PM ISTUpdated : Oct 04, 2018, 07:03 PM IST
വ്യത്യസ്ത വാഹനാപകടങ്ങളില്‍ രണ്ട് കാസര്‍കോട് സ്വദേശികള്‍ മരിച്ചു

Synopsis

കാസർകോട്: പുതുവർഷ പുലരിയിൽ കാസർകോടിന് നഷ്‍ടമായത്‌ രണ്ട് യുവാക്കളെ. കേരള കോൺഗ്രസ് സംസ്ഥാന ജനറല്‍ സെക്കട്ടറി ചെമ്മട്ടം വയലിലെ മാനുവൽ കാപ്പന്റെ ഏകമകൻ തോമസ് എം.കാപ്പൻ (20), നീലേശ്വരം ബസ്റ്റാന്റിലെ ബുഷ്‌റ ഫാൻസി ഉടമ കോട്ടപ്പുറത്തെ സലാമിന്റെ മകൻ നിയാസ്‌(18)എന്നിവരാണ് വ്യത്യസ്ത വാഹനാപകടങ്ങളിൽ മരിച്ചത്.

കാനഡയിൽ ഉപരി പഠനം കഴിഞ്ഞു ക്രിസ്മസ് അവധിക്ക്‌ നാട്ടിലെത്തിയ തോമസ് കാപ്പൻ ബന്ധുക്കളെ നെടുമ്പാശേരി എയർ പോർട്ടിൽ കൊണ്ട് വിട്ട് തിരികെ വരുന്നതിനിടയിലായിരുന്നു അപകടം. മലപ്പുറം എടപ്പാളിൽ ദേശീയപാതയില്‍ തോമസ് കാപ്പൻ സഞ്ചരിച്ചിരുന്ന കാറിൽ എതിരെ വന്ന ടിപ്പർ ലോറി ഇടിക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ തോമസ് കാപ്പനെ കോഴിക്കോട് മിംസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണത്തിനു കീഴടങ്ങി. സിൽവിയാണ് മാതാവ്. തെരേസക്രസ്റ്റ്  സഹോദരിയാണ്.

കോഴിക്കോട് കൊയിലാണ്ടിയിൽ ബൈക്ക് ഡിവൈഡറിൽ ഇടിച്ചു മറിഞ്ഞാണ് നിയാസ് മരിച്ചത്.സുഹൃത്തുക്കൾക്കൊപ്പം പുതുവർഷം ആഘോഷിക്കാനായി കോഴിക്കോട് ബീച്ചിൽ പോയി മടങ്ങി വരുമ്പോഴായിരുന്നു അപകടം. പി നഫീസത്താണ് മാതാവ്. അനീസ് (കുവൈത്ത്‌), അനസ്, ആൻഷീറ എന്നിവർ സഹോദരങ്ങളാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കൊച്ചി മേയര്‍ ആര്? തീരുമാനം നീളുന്നു, കോർ കമ്മിറ്റിയിൽ സമവായം ഉണ്ടായില്ലെങ്കിൽ തീരുമാനം കെപിസിസിക്ക്
അസമിൽ സംഘർഷം; ബിജെപി നേതാവിന്റെ കുടുംബ വീടിന് തീയിട്ടു, സംഘർഷത്തിൽ മൂന്ന് പേർക്ക് പരിക്ക്