പാകിസ്ഥാനില്‍ തോ​ക്കി​ൻ​മു​ന​യി​ൽ ബ​ലാ​ത്സം​ഗം ചെയ്യപ്പെട്ട യുവതിക്ക് വധശിക്ഷ

Published : May 28, 2017, 09:52 PM ISTUpdated : Oct 05, 2018, 12:15 AM IST
പാകിസ്ഥാനില്‍ തോ​ക്കി​ൻ​മു​ന​യി​ൽ ബ​ലാ​ത്സം​ഗം ചെയ്യപ്പെട്ട യുവതിക്ക് വധശിക്ഷ

Synopsis

ലാ​ഹോ​ർ: അ​വി​ഹി​ത ബ​ന്ധ​മാ​രോ​പി​ച്ച് പാ​ക്കി​സ്ഥാ​നി​ൽ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ പെ​ണ്‍​കു​ട്ടി​യെ വ​ധ​ശി​ക്ഷ​യ്ക്കു വി​ധി​ച്ചു. പ​ഞ്ചാ​ബ് പ്ര​വി​ശ്യ​യി​ലെ രാ​ജ​ൻ​പൂ​രി​ൽ വെ​ള്ളി​യാ​ഴ്ച​യാ​യി​രു​ന്നു 19കാ​രി​ക്കു വ​ധ​ശി​ക്ഷ വി​ധി​ച്ച​ത്. വി​വ​ര​മ​റി​ഞ്ഞ ഷു​മൈ​ല എ​ന്ന പെ​ണ്‍​കു​ട്ടി ഗ്രാ​മ​ത്തി​ൽ​നി​ന്ന് ഒ​ളി​ച്ചോ​ടി പോ​ലീ​സി​നെ സ​മീ​പി​ച്ചു. 

വീ​ട്ടി​ൽ കി​ട​ന്നു​റ​ങ്ങ​വെ ത​ന്നെ ബ​ന്ധു​വാ​യ യു​വാ​വ് തോ​ക്കി​ൻ​മു​ന​യി​ൽ ഭീ​ഷ​ണി​പ്പെ​ടു​ത്തി ബ​ലാ​ത്സം​ഗം ചെ​യ്യു​ക​യാ​യി​രു​ന്നെ​ന്ന് പെ​ണ്‍​കു​ട്ടി പോ​ലീ​സി​നു മൊ​ഴി ന​ൽ​കി. ഇ​ത് പ​ര​സ്യ​മാ​യി പ​റ​ഞ്ഞി​ട്ടും ത​ന്നെ കൊ​ല്ലാ​ൻ ഗ്രാ​മ​മു​ഖ്യ​ൻ​മാ​ർ ഉ​ത്ത​ര​വി​ടു​ക​യാ​യി​രു​ന്നെ​ന്നും പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്നു. 

കു​റ്റ​ക്കാ​ര​നെ​ന്നു പെ​ണ്‍​കു​ട്ടി ആ​രോ​പി​ക്കു​ന്ന ബ​ന്ധു അ​ഹ​മ്മ​ദി​നെ​തി​രേ പ​ഞ്ചാ​യ​ത്ത് യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല. പെ​ണ്‍​കു​ട്ടി​യു​ടെ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്തി​ട്ടു​ണ്ട്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'പുതിയ മുഖ്യമന്ത്രി അതു ചെയ്യരുത്, കഴിഞ്ഞ 10 വർഷവും മുഖ്യമന്ത്രിക്ക് കുതിച്ചുപായാൻ ഞങ്ങളുടെ വഴി തടഞ്ഞു, എന്തിനിത്ര അകമ്പടി?' തുറന്ന കത്ത്
തമിഴ്‌നാട് രാഷ്ട്രീയം കലങ്ങിമറിയുന്നു; ടിവികെ സഖ്യ സർക്കാരിലേക്ക് സിപിഎമ്മില്ല? 2 നിയുക്ത എംഎൽഎമാർ സ്റ്റാലിനെ കണ്ടു