പാകിസ്ഥാന്‍ ജയിലില്‍ മരിച്ച തടവുകാരന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറി

Published : Apr 20, 2016, 05:29 AM ISTUpdated : Oct 05, 2018, 03:58 AM IST
പാകിസ്ഥാന്‍ ജയിലില്‍ മരിച്ച തടവുകാരന്റെ മൃതദേഹം ഇന്ത്യക്ക് കൈമാറി

Synopsis

ലാഹോറിലെ ജിന്ന ആശുപത്രിയില്‍ പോസ്റ്റ് മോര്‍‍ട്ടം നടപടികള്‍ പൂര്‍‍ത്തിയാക്കിയ ശേഷമാണ് ഈ മാസം 11ന് പാക് ജയിലില്‍ മരിച്ച കൃപാല്‍ സിംഗിന്റെ മൃതദ്ദേഹം പാകിസ്ഥാന്‍, ഇന്ത്യക്ക് കൈമാറിയത്. വാഗ അതിര്‍ത്തിയില്‍ വച്ച് അധികൃതര്‍ ഏറ്റുവാങ്ങിയ മൃതദ്ദേഹം കണ്ട ബന്ധുക്കള്‍ കൃപാലിന്റെ മരണത്തില്‍ ദുരൂഹതയുണ്ടെന്ന് ആരോപിച്ചു. 

ശരീരത്തില്‍ ആകെ മുറിവിന്റെ പാടുകളും ചോരക്കറയുമാണെന്ന് കൃപാല്‍ സിംഗിന്റെ മരുമകന്‍ ആരോപിച്ചു. അമൃത്സറിലെ ആശുപത്രിയില്‍ വച്ച് വീണ്ടും പോസ്റ്റ് മോര്‍ട്ടം നടത്തിയ ഡോക്ടര്‍ അശോക് ചാവ്‍ല കൃപാലിന്റെ മൃതദ്ദേഹത്തില്‍ മുറിവുകളില്ലെന്ന് വ്യക്തമാക്കി. നേരത്തെ പാകിസ്ഥാനില്‍ വെച്ച് പോസ്റ്റ്മോര്‍ട്ടം നടത്തിയതിനാല്‍ ചില അവയവങ്ങള്‍ മൃതദേഹത്തില്‍ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. 

രാസപരിശോധനാ ഫലവും പാകിസ്ഥാനില്‍ നടത്തിയ പോസ്റ്റ്മോര്‍ട്ടത്തിന്റെ റിപ്പോര്‍ട്ടും പരിശോധിച്ചതിന് ശേഷം മാത്രമെ മരണകാരണം വ്യക്തമാകൂ എന്ന് ഡോക്ടര്‍മാര്‍‍ വ്യക്തമാക്കി. ഹൃദയാഘാതം മൂലമാണ് കൃപാല്‍ മരിച്ചതെന്നാണ് പാകിസ്ഥാന്‍ ഇന്ത്യയെ അറിയിച്ചിരിക്കുന്നത്. കൃപാല്‍ സിംഗിന്റെ പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ഉള്‍പ്പെടെയുള്ള വിവരങ്ങള്‍ കൈമാറണമെന്ന് നേരത്തെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ പാകിസ്ഥാന്‍ വിദേശകാര്യ മന്ത്രാലയത്തിലെത്തി ആവശ്യപ്പെട്ടിരുന്നു. വാഗ അതിര്‍ത്തി കടന്നെത്തിയ ചാരനാണെന്ന് ആരോപിച്ചാണ് കൃപാല്‍ സിംഗിനെ 1992ല്‍ പാക് അധികൃതര്‍ അറസ്റ്റ് ചെയ്തത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

പ്രധാനമന്ത്രിക്കെതിരെ തെരഞ്ഞടുപ്പ് കമ്മീഷന് പരാതി, വനിതാ ബില്ലില്‍ ദൂരദര്‍ശനിലൂടെ രാജ്യത്തോടുള്ള അഭിസംബോധന ഗുരുതര പെരുമാറ്റ ചട്ട ലംഘനമെന്ന് ആക്ഷേപം
കെവിൻ ലഹരിവിതരണക്കാരിലെ 'വമ്പൻ സ്രാവ്'? കൊച്ചി സിറ്റി പൊലീസിൻ്റെ നിർണായക കണ്ടെത്തൽ