പഠാന്‍കോട്ട് ഭീകരാക്രമണം; പാകിസ്ഥാനില്‍ അന്വേഷണം നടത്താന്‍ എന്‍ഐഎ ഉടന്‍ അപേക്ഷ നല്‍കും

By Web DeskFirst Published Apr 20, 2016, 4:44 AM IST
Highlights

പഠാന്‍കോട്ട് ഭീകരാക്രമണത്തെ കുറിച്ച് പാകിസ്ഥാനില്‍ അന്വേഷണം നടത്തുന്നതിന് അനുമതി തേടിയുള്ള നയതന്ത്ര അപേക്ഷ എന്‍ഐഎ ഉടന്‍ പാക് സര്‍ക്കാരിന് സമര്‍പ്പിക്കും. വ്യോമത്താവളത്തില്‍ ആക്രമണം നടത്തിയ നാല് ജെയ്ഷെ മുഹമ്മദ് തീവ്രവാദികളുടെ വിവരങ്ങളും ഇന്ത്യ പാകിസ്ഥാന് കൈമാറും.  ഇന്ത്യ അപേക്ഷ സമര്‍പ്പിച്ചാല്‍ ഉദ്യോഗസ്ഥര്‍ക്ക് പാകിസ്ഥാന്‍ സന്ദര്‍ശിക്കാന്‍ അനുമതി നല്‍കുന്ന കാര്യം ആലോചിക്കുമെന്ന് പാക് പ്രധാനമന്ത്രിയുടെ വിദേശകാര്യ ഉപദേഷ്‌ടാവ് സര്‍താജ് അസീസ് കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. പാകിസ്ഥാനില്‍ നിന്നുള്ള അഞ്ചംഗ അന്വേഷണ സംഘം നേരത്തെ വ്യോമത്താവളം സന്ദര്‍ശിച്ച് തെളിവെടുത്തു.  പഠാന്‍കോട്ട് വ്യോമസേനാ താവളം സന്ദര്‍ശിക്കാന്‍ അവസരം നല്‍കിയെങ്കിലും തന്ത്രപ്രധാനമേഖകളില്‍ പരിശോധന നടത്താന്‍ സംഘത്തെ അനുവദിച്ചിരുന്നില്ല.

click me!