പാക്കിസ്ഥാനില്‍ ഹോട്ടലിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു

Published : Dec 05, 2016, 05:32 PM ISTUpdated : Oct 05, 2018, 01:31 AM IST
പാക്കിസ്ഥാനില്‍ ഹോട്ടലിനു തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു

Synopsis

കറാച്ചി: പാകിസ്താന്‍ നഗരമായ കറാച്ചിയില്‍ ഹോട്ടലിന് തീപിടിച്ച് 11 പേര്‍ വെന്തു മരിച്ചു. 75 പേര്‍ക്ക് പരിക്കേറ്റു. റീഗന്‍റ് പ്ലാസ എന്ന ഫോര്‍ സ്റ്റാര്‍ ഹോട്ടലിന്റെ ഗ്രൗണ്ട് ഫ്‌ളോറിലാണ് തീപിടിച്ചത്. മരിച്ചവരില്‍ നാല് സ്ത്രീകളും വിദേശികളും ഉള്‍പ്പെടും.

തീപിടുത്തത്തെ തുടര്‍ന്നുണ്ടായ പുക ശ്വസിച്ചാണ് കൂടുതല്‍ പേരും മരിച്ചതെന്നാണ് റിപ്പോര്‍ട്ടുകള്‍. രക്ഷപ്പെടാനായി ജനല്‍ വഴി താഴേയ്ക്ക് ചാടുന്നതിനിടെയാണ്  ചിലര്‍ക്ക് പരിക്കേറ്റത്. മൂന്ന് മണിക്കൂറിന് ശേഷമാണ് തീ നിയന്ത്രണ വിധേയമാക്കാന്‍ കഴിഞ്ഞത്. അടുക്കളയില്‍ നിന്നാണ് തീ പടര്‍ന്നതെന്ന് കരുതുന്നു. തീപിടുത്തത്തിന്റെ കാരണം അറിവായിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ഇസ്രയേലിന് റഷ്യയുടെ മുന്നറിയിപ്പ്; ബുഷെഹര്‍ ആണവ നിലയം ആക്രമിക്കുന്നത് നിർത്തണം, റഷ്യൻ ജീവനക്കാരുടെ ജീവൻ അപകടത്തിൽ
ഭർത്താവുമായി അവിഹിത ബന്ധം, യുവതിയോട് ചോദിക്കാൻ ഭാര്യയും സഹോദരനുമെത്തി, വഴക്കിനിടെ ഇരുവരേയും കുത്തിക്കൊന്ന് 16 കാരൻ