പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്

ആലപ്പുഴ: ഡോക്ടര്‍മാരുടെ അനാസ്ഥയില്‍ വയറ്റില്‍ കത്രികയുമായി 5 വർഷം നരകയാതനയില്‍ കഴിഞ്ഞ വീട്ടമ്മയ്ക്ക് കയറിക്കിടക്കാൻ വീടൊരുങ്ങി. കെ സി വേണുഗോപാൽ എംപിയുടെ ഇടപെടലിൽ ആണ് ഉഷ ജോസഫിന് വീട് വച്ച് നൽകിയത്. പുന്നപ്ര കിഴക്ക് മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ 7 ലക്ഷം രൂപ ചെലവിട്ടാണ് വീട് നിർമ്മിച്ചത്. 2021മെയ് മാസത്തിലായിരുന്നു ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ഗർഭാശയ മുഴ നീക്കം ചെയ്യാനായി ശസ്ത്രക്രിയക്ക് വിധേയയായത്. അഞ്ച് വർഷത്തെ തീവ്രമായ വേദനയ്ക്ക് ശേഷം, 2026 ഫെബ്രുവരിയിൽ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ നടത്തിയ ശസ്ത്രക്രിയയിലൂടെ വയറ്റിൽ നിന്ന് കത്രിക പുറത്തെടുത്തത്. കത്രിക പോലിരിക്കുന്ന ശസ്ത്രക്രിയ ഉപകരണമായി മൊസ്കിറ്റോ ആർട്ടെറി ഫോർസെപ്സ് ആണ് ഉഷയുടെ വയറ്റിൽ ശസ്ത്രക്രിയയ്ക്കിടെ കുടുങ്ങിയത്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാം