പാകിസ്ഥാന്‍ ഭീകരവാദികളുടെ പറുദീസ, മനുഷ്യരാശിക്ക് തന്നെ ഭീഷണിയെന്ന് റിപ്പോര്‍ട്ട്

Published : Oct 28, 2018, 04:42 PM ISTUpdated : Oct 28, 2018, 04:54 PM IST
പാകിസ്ഥാന്‍ ഭീകരവാദികളുടെ പറുദീസ, മനുഷ്യരാശിക്ക് തന്നെ ഭീഷണിയെന്ന് റിപ്പോര്‍ട്ട്

Synopsis

ലോകത്തിന് തന്നെ ഭീഷണിയായി പാകിസ്ഥാന്‍ മാറിയതായി റിപ്പോര്‍ട്ട്. ഭീകരവാദികളുടെ പറുദീസയാണ് പാകിസ്ഥാനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് പാകിസ്ഥാനില്‍ ഭീകരവാദം വളരുകയാണ്.  ഐഎസിന്‍റെ സാന്നിധ്യമുള്ള സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം.

ലണ്ടന്‍: ലോകത്തിന് തന്നെ ഭീഷണിയായി പാകിസ്ഥാന്‍ മാറിയതായി റിപ്പോര്‍ട്ട്. ഭീകരവാദികളുടെ പറുദീസയാണ് പാകിസ്ഥാനെന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നു. മനുഷ്യരാശിക്ക് തന്നെ ഭീഷണിയാകുന്ന തരത്തിലേക്ക് പാകിസ്ഥാനില്‍ ഭീകരവാദം വളരുകയാണ്.  ഐഎസിന്‍റെ സാന്നിധ്യമുള്ള സിറിയയെക്കാള്‍ മൂന്നിരട്ടിയാണ് പാക്കിസ്ഥാനിലെ ഭീകരവാദി സാന്നിധ്യം.

ലോക ഭീകരവാദ സംഘങ്ങളുടെ താവളങ്ങളില്‍ സിറിയയെ കടത്തി വെട്ടിയിരിക്കുകയാണ് പാകിസ്ഥാനെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. ‘ഹ്യുമാനിറ്റി അറ്റ് റിസ്‌ക്ക്- ഗ്ലോബല്‍ ടെറര്‍ ത്രെട്ട് ഇന്‍ഡിക്കന്റ്'(ജിടിടിഐ) എന്ന പേരില്‍ ഓക്സ്ഫോര്‍ഡ‍് യൂണിവേഴ്സിറ്റിയും സ്ട്രാറ്റര്‍ജിക് ഫോര്‍സൈറ്റ് ഗ്രൂപ്പും ചേര്‍ന്നാണ് പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരിക്കുന്നത്. 

ലഷ്കര്‍ ഇ ത്വയ്ബ,താലിബാന്‍ എന്നിവയാണ് രാജ്യാന്തര സുരക്ഷയ്ക്ക് ഏറ്റവും ഭീഷണിയുയര്‍ത്തുന്ന ഭീകരസംഘടനകള്‍. അപകടകാരികളായ ഭീകവവാദ ഗ്രൂപ്പുകളുടെ താവളങ്ങള്‍ പരിശോധിച്ചാല്‍ അതിലേറെയും പാക്കിസ്ഥാനിലാണെന്നും റിപ്പോര്‍ട്ട് പറയുന്നു.

അഫ്ഗാനിസ്ഥാനും പട്ടികയില്‍ മുന്‍നിരയില്‍ ഉണ്ടെങ്കിലും അഫ്ഗാനിലെ ഭീകരവാദികള്‍ക്ക് എല്ലാ സഹായങ്ങളും നല്‍കുന്നത് പാക്കിസ്ഥാനാണെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു. വരാനിരിക്കുന്ന ദശാബ്ദത്തില്‍ നേരിടേണ്ടി വരുന്ന സുരക്ഷ ഭീഷണികളെ കുറിച്ചാണ് 80 പേജ് വരുന്ന റിപ്പോര്‍ട്ടില്‍ പ്രതിപാദിക്കുന്നത്.  

ഐസ് ഭീകരര്‍ക്ക് ഏറെ പ്രാധാന്യം ലഭിക്കുന്നുണ്ടെങ്കിലും അവരുടെ ശക്തി ക്ഷയിക്കുകയാണ്. അതേസമയം അല്‍ഖ്വയിദ ശക്തി പ്രാപിച്ച് വരികയാണ്.  ഹസ്യാനേഷ്വണ വിഭാഗങ്ങളുടെയും സര്‍ക്കാരുകളുടെയും പിന്തുണ ഭീകരവാദ സംഘങ്ങള്‍ക്ക് ലഭിക്കുന്നുണ്ട്. ഇത്  ഭാവിയില്‍ അത് ഗുരുതര പ്രശ്‌നമായി ഉയര്‍ന്നുവരുമെന്നും റിപ്പോര്‍ട്ടില്‍ മുന്നറിയിപ്പ് നല്‍കുന്നു. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News  തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

 

click me!

Recommended Stories

മിഡിൽ ഈസ്റ്റിൽ യൂസഫലി ഒന്നാമൻ, ഒപ്പം അമ്പരപ്പിച്ച് മലയാളി നിര! മിഡിൽ ഈസ്റ്റിൽ ഏറ്റവും സ്വാധീനമുള്ള വിദേശ ഇന്ത്യക്കാരുടെ പട്ടിക പുറത്ത്
സർവ്വം റഷ്യ മയം! ഇറാൻ ഉറപ്പിച്ച് തന്നെ? റഷ്യയുമായി കൈകോർത്ത് ഇന്ത്യൻ മഹാസമുദ്രത്തിലടക്കം നാവികാഭ്യാസം, വൻതോതിൽ റഷ്യൻ പ്രകൃതിവാതകം വാങ്ങാനും തീരുമാനം