പാകിസ്ഥാനില്‍ തക്കാളിക്ക് കിലോ 300; കാരണം ഇന്ത്യ

By Web DeskFirst Published Sep 27, 2017, 11:27 AM IST
Highlights

ലാഹോർ: ഇന്ത്യയിൽനിന്നു ഇറക്കുമതി ചെയ്യാത്തതിനെ തുടർന്നു പാക്കിസ്ഥാനിൽ തക്കാളിക്ക് വില കുതിക്കുന്നു. 300 രൂപയാണ് പാക്കിസ്ഥാനിൽ തക്കാളി വില. ഇന്ത്യയുമായുള്ള ഉഭയകക്ഷി ബന്ധം മോശമായതാണ് തക്കാളി വില വർധിക്കുവാൻ കാരണമായതെന്ന് പാക് ഭക്ഷ്യസുരക്ഷമന്ത്രി സിക്കന്തർ ഹയാത്ത് പറഞ്ഞു.

പാക്കിസ്ഥാനിലെ ആഭ്യന്തര വിപണിയിൽ നിലവിൽ തക്കാളി ലഭ്യത കുറവാണ്. ഈ സമയം ഇന്ത്യയിൽനിന്നാണ് തക്കാളി ഇറക്കുമതി ചെയ്യുന്നത്. എന്നാൽ ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധം മോശമായതിനെ തുടർന്നു അതിർത്തിയിലൂടെ കണ്ടെയ്നറുകൾ കടത്തി വിടുന്നതിനു നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്. 

നിലവിൽ ബലൂചിസ്ഥാനിൽ നിന്നുമാണ് തക്കാളിയുടെ ഉള്ളിയുടെ ഇറക്കുമതി ചെയ്യുന്നത്. ഇതോടെയാണ് പാക്കിസ്ഥാനിൽ തക്കാളി വില ഉയർന്നത്. 
 

click me!