ഒളിവിൽ കഴിഞ്ഞ 36കാരൻ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. രാവിലെ തിരുവല്ലയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്.

തിരുവല്ല : സ്പാ ബലാത്സംഗ കേസിൽ ഒരാഴ്ച പിന്നിട്ടിട്ടും ഇപ്പോഴും മൂന്ന് പ്രതികൾ കാണാമറയത്ത്. കിരൺ, സജിൻ, പ്രഷോഭ് ഉൾപ്പെടെ മൂന്ന് പേർ ഇപ്പോഴും ഒളിവിലാണ്. ഇതിൽ രണ്ട് പേർ ബംഗളൂരുവിലേക്ക് കടന്നെന്നാണ് സൂചന.

Add Asianetnews as a Preferred SourcegooglePreferred

ഒളിവിൽ കഴിഞ്ഞ 36കാരൻ വരുൺ കുമാറിനെ ആലുവയിൽ നിന്ന് പൊലീസ് പിടികൂടിയിരുന്നു. രാവിലെ തിരുവല്ലയിൽ എത്തിച്ച് അറസ്റ്റ് രേഖപ്പെടുത്തി. സ്പാ ജീവനക്കാരിയെ മരണ സുബിൻ ക്രൂര ബലാത്സംഗത്തിന് ഇരയാക്കിയപ്പോൾ അതിന് കൂട്ടുനിന്നതിനാണ് വരുൺ ഉൾപ്പെടെ പ്രതിയായത്. കൂട്ടബലാത്സംഗത്തിനാണ് കേസെടുത്തത്. മരണ സുബിന് പുറമെ ബെർലിൻ ദാസ് എന്ന പ്രതിയെയും മുൻപ് പിടികൂടിയിരുന്നു. ഗുണ്ടാപിരിവ് നൽകാത്തതിനായിരുന്നു സ്പാ ജീവനക്കാരിയെ കാപ്പാ പ്രതി മരണ സുബിൻ അതിക്രൂര പീഡനത്തിന് ഇരയാക്കിയത്.

എതിർ ബിസിനസ് ഗ്രൂപ്പ് നൽകിയ ക്വട്ടേഷനാണ് സുബിനും കൂട്ടരും നടപ്പാക്കിയതെന്ന ആരോപണവും ഉയർന്നിരുന്നു. ബലാത്സംഗത്തിന് സ്പായിലെ സഹപ്രവർത്തകയുടെ ഒത്താശയുണ്ടെന്ന അതിജീവിതയുടെ വെളിപ്പെടുത്തൽ ഗൗരവത്തോടൊണ് പൊലീസ് കാണുന്നത്. സഹപ്രവർത്തകയും അവരുടെ ആൺസുഹൃത്തും കേസിൽ പ്രതികളായേക്കും. സ്പാ കളിൽ നിന്നു മാസപ്പടി വാങ്ങൽ , ഗുണ്ടാ ബന്ധം. തിരുവല്ല സ്റ്റേഷനിലെ ചില പൊലീസുകാർക്കെതിരായ ആക്ഷേപത്തിൽ വകുപ്പുതല പരിശോധന നടക്കുന്നുണ്ട്.