വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘിച്ചു, ഇ​ന്ത്യ​ന്‍ ഡെപ്യൂട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ന്‍ വി​ളി​ച്ചു​വ​രു​ത

Web Desk |  
Published : Jun 14, 2018, 05:26 AM ISTUpdated : Oct 02, 2018, 06:34 AM IST
വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘിച്ചു, ഇ​ന്ത്യ​ന്‍ ഡെപ്യൂട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ന്‍ വി​ളി​ച്ചു​വ​രു​ത

Synopsis

ഇ​ന്ത്യ​ന്‍ ഡെപ്യൂട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി അപലപിച്ചു ഇ​ന്ത്യ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചി​ട്ടി​ല്ലെന്ന് ബിഎസ്എഫ്

ഇ​സ്‌ലാ​മാ​ബാ​ദ്: ഇ​ന്ത്യ​ന്‍ ഡെപ്യൂട്ടി ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാ​ക്കി​സ്ഥാ​ന്‍ വി​ളി​ച്ചു​വ​രു​ത്തി അപലപിച്ചു. നി​യ​ന്ത്ര​ണ​രേ​ഖ​യി​ല്‍ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ച്‌ ആ​ക്ര​മ​ണം ന​ട​ത്തി​യെ​ന്ന് ആരോപിച്ചാണ് ഹൈ​ക്ക​മ്മീ​ഷ​ണ​റെ പാക്കിസ്ഥാൻ വി​ളി​ച്ചു​വ​രു​ത്തി അപലപിച്ചത്.  ചൊ​വ്വാ​ഴ്ച്ച ചി​രി​കോ​ട്ട് മേ​ഖ​ല​യി​ല്‍ ഇ​ന്ത്യ പ്ര​കോ​പ​ന​മി​ല്ലാ​തെ വെ​ടി​യു​തി​ര്‍​ത്തു​വെ​ന്ന് ആ​രോ​പി​ച്ചാ​ണ് വി​ളി​ച്ചു​വ​രുത്തിയ​ത്. ഇ​ന്ത്യ​ന്‍ വെ​ടി​വ​യ്പ്പി​ല്‍ ട്രോ​ത്തി ഗ്രാ​മ​ത്തി​ല്‍ ഒ​രാ​ള്‍ കൊ​ല്ല​പ്പെ​ട്ടു​വെ​ന്നും പാ​ക്കി​സ്ഥാ​ന്‍ വ്യ​ക്ത​മാ​ക്കി. 

അ​തേ​സ​മ​യം ഇ​ന്ത്യ വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ച്ചി​ട്ടി​ല്ലെ​ന്നും പാ​ക്കി​സ്ഥാ​നാ​ണ് വെ​ടി​നി​ര്‍​ത്ത​ല്‍ ക​രാ​ര്‍ ലം​ഘി​ക്കു​ന്ന​തെ​ന്നും ജ​മ്മു കാ​ഷ്മീ​ര്‍ ബി​എ​സ്‌എ​ഫ് എ​ഡി​ജി ക​മ​ല്‍​നാ​ഥ് ചൗ​ന്പെ പ​റ​ഞ്ഞു. ജമ്മു കശ്മീരിലെ സാംബയില്‍ പാകിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ അസിസ്റ്റന്റ് കമാന്‍ഡന്റ് ഉള്‍പ്പെടെയുള്ള നാല് ബിഎസ്എഫ് ജവാന്മാര്‍ കൊല്ലപ്പെട്ടിരുന്നു. മൂന്ന് ജവാന്മാര്‍ക്ക് ​ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തിരുന്നു. ജമ്മുവിലെ ആർമി ആശുപത്രിയിൽ പരിക്കേറ്റവരെ പ്രവേശിപ്പിച്ചു.

കഴിഞ്ഞദിവസം രാത്രിയാണ് ചംബ്ലിയാല്‍ മേഖലയിലെ രാംഗര്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ പാക്കിസ്ഥാൻ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. ചൊവ്വാഴ്ച രാത്രി 10.30 മുതല്‍ ആരംഭിച്ച വെടിവെപ്പ് ബുധനാഴ്ച പുലര്‍ച്ചെ 4.30 വരെ നീണ്ടുനിന്നെന്നാണ് റിപ്പോര്‍ട്ട്.  ഒരാഴ്ച മുമ്പ് യാതൊരു പ്രകോപനവുമില്ലാതെ ജമ്മു അതിര്‍ത്തിയിലെ അഘ്നൂര്‍ മേഖലയില്‍ പാക്കിസ്ഥാൻ നടത്തിയ വെടിവെപ്പില്‍ രണ്ട് സൈനികര്‍ കൊല്ലപ്പെട്ടിരുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നാലംഗങ്ങളുള്ള ആർഎംപി വിട്ടുനിന്നു, ബിജെപിയും യുഡിഎഫും മത്സരിച്ചു; കുന്നംകുളത്ത് മൂന്നാം തവണയും ഭരണം പിടിച്ച് എൽഡിഎഫ്
പോക്സോ കേസില്‍ പ്രതിയായ 23 കാരനും മുത്തശ്ശിയും ഉൾപ്പെടെ മൂന്ന് പേർ തൂങ്ങി മരിച്ച നിലയിൽ, സംഭവം കൂത്തുപറമ്പിൽ