
ഇസ്ലാമാബാദ്: ബിഎസ്എഫ് ജവാന്റെ മരണത്തിൽ തങ്ങൾക്ക് പങ്കില്ലെന്ന് പാക്കിസ്ഥാൻ പ്രാധാന മന്ത്രി ഇമ്രാൻ ഖാൻ. ഇന്ത്യ വീണ്ടും നിർണ്ണായകരമായ അവസരം പാഴാക്കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ പാക്കിസ്ഥാന്‍ വിദേശകാര്യമന്ത്രിമാരുടെ കൂടിക്കാഴ്ച്ചയില്‍നിന്നും ഇന്ത്യ പിന്മാറിയ സംഭവത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
വിദേശകാര്യ മന്ത്രിമാരുടെ കൂടിക്കാഴ്ച്ച തീരുമാനിച്ച് ഏതാനും മണിക്കൂറുകൾക്കുള്ളിൽ തന്നെ അതിൽ നിന്നും പിന്മാറാൻ ഇന്ത്യ നിരത്തിയ കാരണങ്ങൾ തികച്ചും അവശ്വസിനീയമാണ്. ബിഎസ്എഫ് ജവാന്റെ കൊലപാതകത്തിൽ പാക്കിസ്ഥാന് പങ്കില്ല -ഇമ്രാന്‍ പറഞ്ഞു. യുഎന്‍ പൊതുസഭാ സമ്മേളനത്തിനിടെ ന്യൂയോര്‍ക്കില്‍ ഇരു രാജ്യങ്ങളുടെയും വിദേശകാര്യമന്ത്രിമാര്‍ കൂടിക്കാഴ്ച്ച നടത്താന്‍ നേരത്തെ തീരുമാനിച്ചിരുന്നു. സമാധാനചര്‍ച്ചകള്‍ വീണ്ടും തുടങ്ങണമെന്ന ഇമ്രാന്‍ഖാന്‍റെ നിര്‍ദേശം സ്വീകരിച്ചു കൊണ്ടാണ് നിര്‍ത്തിവച്ച ചര്‍ച്ചകള്‍ വീണ്ടും തുടങ്ങാന്‍ ഇന്ത്യ തീരുമാനിച്ചത്.
എന്നാല്‍ അന്താരാഷ്ട്ര അതിര്‍ത്തിയില്‍ ബിഎസ്എഫ് ജഫാനെ കഴുത്തറത്ത് കൊല്ലുകയും കശ്മീരിലെ മൂന്ന് പൊലീസുദ്യോഗസ്ഥരെ തീവ്രവാദികള്‍ തട്ടിക്കൊണ്ടു പോയി വധിക്കുകയും ചെയ്തതോടെ ഇന്ത്യ സമാധാന ചര്‍ച്ചകളില്‍ നിന്നും പിന്‍വലിയുകയായിരുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ വിമര്‍ശിച്ചും പാക്കിസ്ഥാന്‍റെ പിന്തുണയോടെ നടക്കുന്ന ഭീകര പ്രവര്‍ത്തനങ്ങള്‍ എടുത്തുപറഞ്ഞും കടുത്ത ഭാഷയിലാണ് ഇന്ത്യ നിലപാട് വ്യക്തമാക്കിയത്.
കഴിഞ്ഞ ദിവസമാണ് കാണാതായ ബിഎസ്എഫ് ജവാന്‍ നരേന്ദര്‍ കുമാറിന്‍റെ മൃതദേഹം കഴുത്തറുത്ത് കൊലപ്പെടുത്തിയ നിലയില്‍ ജമ്മു-കാശ്‌മീരിലെ അന്താരാഷ്ട്ര അതിര്‍ത്തിയ്ക്ക് സമീപമുള്ള രാംഗാര്‍ഹ് സെക്ടറില്‍ കണ്ടെത്തിയത്. ജാവാന്റെ ഇരു കണ്ണുകളും ചൂഴ്ന്നെടുത്ത നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ International News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam Live News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam