കൊടും ചൂട് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി നാലായിരത്തിലധികം വോളന്റിയർമാരാണ് മേഖലയിൽ പ്രവർത്തിക്കുന്നത്.
ടോക്കിയോ: ജപ്പാനിൽ ഭൂചലനത്തിൽ 13 പേർ മരിച്ചതായി സ്ഥിരീകരണം. കുമാ മോട്ടോ നഗരത്തിലെ ഷോപ്പിംഗ് സെൻ്റർ തകർന്ന് നിരവധി പേർ കുടുങ്ങി. 50 ലധികം പേരെ കാണാനില്ലെന്ന് റിപ്പോർട്ട്. നിരവധി വീടുകളും പാലങ്ങളും തകർന്നു. മേഖലയിൽ രക്ഷാപ്രവർത്തനം തുടരുകയാണ്. കൊടും ചൂട് രക്ഷാപ്രവർത്തനത്തിന് കടുത്ത വെല്ലുവിളിയാണ് സൃഷ്ടിക്കുന്നത്. രക്ഷാപ്രവർത്തനത്തിനായി നാലായിരത്തിലധികം വോളന്റിയർമാരാണ് മേഖലയിൽ പ്രവർത്തിക്കുന്നത്. ഭൂകമ്പത്തിൽ ഭാഗികമായ തകർന്ന ഷോപ്പിംഗ് മാളിൽ നിരവധി ആളുകൾ കുടുങ്ങിയിട്ടുള്ളതായാണ് സംശയിക്കപ്പെടുന്നത്. അറ്റകുറ്റപ്പണികൾക്ക് ശേഷം ജൂൺ 13നായിരുന്നു ഈ ഷോപ്പിംഗ് മാൾ തുറന്നത്. 2016ൽ ഭൂകമ്പത്തിൽ സാരമായി തകർന്നതിന് പിന്നാലെ ഈ ഷോപ്പിംഗ് മാൾ അടച്ചിട്ടിരിക്കുകയായിരുന്നു.
ഭൂകമ്പം സാരമായി ബാധിച്ച ക്യൂഷുവിലേക്കുള്ള ട്രെയിൻ സർവീസുകൾ നിർത്തി വച്ചിരിക്കുകയാണ്. പതിനായിരത്തിലേറെ ആളുകളെയാണ് മാറ്റിപ്പാർപ്പിക്കേണ്ടി വന്നത്. ക്യൂഷു ദ്വീപിലെ കുമാംമോട്ടോ പ്രവിശ്യയിലാണ് റിക്ടർ സ്കെയിലിൽ 7.1 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. സമുദ്രോപരിതലത്തിൽനിന്ന് 10 കിലോമീറ്റർ ആഴത്തിലാണ് പ്രഭവകേന്ദ്രം. ഭൂചലനത്തെത്തുടർന്ന് ജപ്പാനിൽ സുനാമി മുന്നറിയിപ്പും പുറപ്പെടുവിച്ചിരുന്നു. മേഖലയിലെ ആണവകേന്ദ്രങ്ങളിൽ അസ്വാഭാവികമായി ഒന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും ആശങ്ക വേണ്ടെന്നും അധികൃതർ വ്യക്തമാക്കി. ഒരുമാസത്തിനിടെ ഇത് രണ്ടാംതവണയാണ് ജപ്പാനിൽ ശക്തമായ ഭൂചലനമുണ്ടാകുന്നത്.


