പല്ലന കുമാരകോടി പാലം: കോടികള്‍ ചിവവഴിച്ചത് കരിമണല്‍ മുതലാളിക്ക് വേണ്ടിയോ?

By Web DeskFirst Published Jun 24, 2016, 1:59 PM IST
Highlights

പ്രതിപക്ഷ നേതാവിന്‍റെ മണ്ഡലത്തിലെ ഈ പാലം കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ ആദ്യ മന്ത്രിസഭാ യോഗ തീരുമാനമായിരുന്നു. പല്ലന കുമാരകോടി ജംഗ്ഷനെയും കരുവാറ്റ ദേശീയപാതയെയും ബന്ധിപ്പിക്കുന്ന പാലം. പക്ഷേ ഇതുവഴി റോഡ് ഇല്ലാതിരിന്നിട്ടും തിരക്കിട്ട് കൂറ്റന്‍ പാലം പണിയുകയായിരുന്നു. കുമാര കോടി ജംഗ്ഷനിലുള്ളവര്‍ക്ക് ദേശീയപാതയിലെത്താന്‍ ഇപ്പോള്‍ തന്നെ തോട്ടപ്പള്ളി വഴി നല്ല ഒന്നാന്തരം റോഡുമുണ്ട്. പുതിയ പാലത്തില്‍ കൂടി വാഹനഗതാഗതമോ ഇല്ല, നാട്ടുകാര്‍ക്ക്‍ ഒരു പ്രയോജനവും ഇല്ല.

അരികില്‍ താമസിക്കുന്നവര്‍ക്ക് പാലം ഉപയോഗിക്കാം. ഇതിന്‍റെ ഉള്ളില്‍ കിടക്കുന്ന 164 കുടുംബങ്ങള്‍ക്ക് ഈ പാലം ദോഷമാണെന്നാണ് പരിസരവാസികള്‍ പറയുന്നത്. കൂറ്റന്‍ പാലം വന്നിട്ടും ഇതുവഴിയുള്ള കടത്തുതോണിയിലാണ് ഇപ്പോഴും നാട്ടുകാര്‍ അക്കരിയിലേക്ക് പോകുന്നത്. പിന്നെ എന്തിനാണ് ഈ പാലത്തിനായി ധൃതി പിടിച്ച് ഇത്രയും കോടി രൂപ അനുവദിച്ചത്. 

ഇവിടെ ഒരു കരിമണല്‍ കമ്പനി 50 ഏക്കര്‍ സ്ഥലമാണ് വാങ്ങിയിരിക്കുന്നത്. അതുപോലെ സ്വകാര്യ മുതലാളിമാര്‍ക്കിവിടെ ഏക്കറുകണക്കിന് വസ്തുവുണ്ട്. അവര്‍ക്ക് വേണ്ടിയാണ് ഈ പാലം എന്നത് നമുക്ക് ഈ പാലം പൂര്‍ത്തീകരിച്ചപ്പോള്‍ മനസ്സിലായാതെന്നാണ് നാട്ടുകാര്‍ പറയുന്നത്.

കുമാരകോടി ജംഗ്ഷന്‍ മുതല്‍ കരുവാറ്റ ദേശീയപാത വരെയുള്ള റോഡിന്‍റെ നിര്‍മ്മാണം തുടങ്ങുന്നതേ ഉള്ളൂ. അഞ്ചരക്കോടി രൂപ ചെലവില്‍ റോഡ് നിര്‍മ്മിക്കാന്‍ ചുരുങ്ങിയത് ഒന്നര കൊല്ലമെങ്കിലും എടുക്കും.
 

click me!