കഴിഞ്ഞ മന്ത്രിസഭ യോഗമാണ് കാലാവധി ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. 2027 ജൂൺ 30 ന് ആയിരിക്കും അദ്ദേഹത്തിന്റെ റിട്ടയർമെന്റ്.
തിരുവനന്തപുരം: സംസ്ഥാന പൊലിസ് മേധാവി റവാഡ ചന്ദ്രശേഖറിൻ്റെ സർവ്വീസ് ഒരു വർഷം കൂടി നീട്ടി സർക്കാർ ഉത്തരവിറക്കി. 2027 ജൂൺ 30 വരെ റവാഡ തുടരും. സംസ്ഥാന പൊലീസ് മേധാവിമാരെ രണ്ട് വർഷം നിയമിക്കണമെന്നുള്ള സുപ്രീം കോടതി ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഈ നിയമനവും ഉണ്ടായിരിക്കുന്നത്. അദ്ദേഹത്തിന്റെ സർവീസ് കാലാവധി ഒരു വർഷം ബാക്കി നിൽക്കേയാണ് അദ്ദേഹം സംസ്ഥാന പൊലീസ് മേധാവി ആയത്. ആ സ്ഥാനത്ത് 2 വർഷം തുടരണമെന്നാണ് സുപ്രീം കോടതിയുടെ നിർദേശം. കഴിഞ്ഞ മന്ത്രിസഭ യോഗമാണ് കാലാവധി ദീർഘിപ്പിക്കാൻ തീരുമാനമെടുത്തത്. 2027 ജൂൺ 30 ന് ആയിരിക്കും അദ്ദേഹത്തിന്റെ റിട്ടയർമെന്റ്.

