ലീഗുമായി ഒരു സംഖ്യത്തിനുമില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി

Published : Sep 26, 2017, 06:58 AM ISTUpdated : Oct 05, 2018, 03:17 AM IST
ലീഗുമായി ഒരു സംഖ്യത്തിനുമില്ലെന്ന് പാലോളി മുഹമ്മദ് കുട്ടി

Synopsis

മലപ്പുറം:വേങ്ങര ഉപതെരഞ്ഞെടുപ്പില്‍ ലീഗുമായി ഒരു സഖ്യത്തിനുമില്ലെന്ന് മുതിര്‍ന്ന സിപിഎം നേതാവ് പാലൊളി മുഹമ്മദ് കുട്ടി. വര്‍ഗീയതയുടെ കാര്യത്തില്‍ ലീഗിന് ഇരട്ടമുഖമെന്നും പാലോളി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഭരണത്തിനായി ലീഗ് വര്‍ഗീയ വിരുദ്ധത നടിക്കുകയാണ്. അല്ലാത്തപ്പോള്‍ വര്‍ഗീയശക്തികളുമായാണ് ലീഗിന് ബന്ധമെന്നും പാലൊളി വിമര്‍ശിച്ചു. കോൺഗ്രസുമായി ബന്ധം വേണ്ട എന്നും ഇക്കാര്യത്തില്‍ സിപിഎമ്മിലെ ബംഗാള്‍ ഘടകത്തിന്‍റെ നിലപാട് അംഗീകരിക്കുന്നില്ലെന്നും പാലൊളി പറഞ്ഞു.

ഒക്ടോബര്‍ 11നാണ് വേങ്ങര ഉപതെരഞ്ഞെടുപ്പ്. പി.കെ കുഞ്ഞാലിക്കുട്ടി രാജിവെച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ് നടക്കുന്നത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ബിഹാർ രാഷ്ട്രീയത്തിൽ നിതീഷ് കുമാർ യുഗത്തിന് അന്ത്യം, നാളെ മുഖ്യമന്ത്രി സ്ഥാനത്ത് നിന്ന് പടിയിറങ്ങും; ഇനി രാജ്യസഭയിൽ
തെരഞ്ഞെടുപ്പ് ചൂട് കനക്കുന്നു, പലയിടത്തായി പോർവിളിയും സംഘർഷവും, തളിപ്പറമ്പിലും ധർമ്മടത്തും സ്ഥാനാർത്ഥികളെ തടഞ്ഞു